Categories: latest news

കടലിടുക്കിൽ ഒരു മത്സ്യകന്യക; വൈറലായി കിരൺ റാത്തോഡിന്റെ ബിക്കിനി ചിത്രങ്ങൾ

താണ്ഡവം എന്ന ഹിറ്റ് മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് കിരൺ റാത്തോഡ്. ശരീരിക ഭംഗികൊണ്ട് പുതുതലമുറ നടിമാരുമായി ഇന്നും മത്സരിച്ച് നിൽക്കുന്ന കിരൺ റാത്തോഡ് സമൂഹ മാധ്യമങ്ങളിലും നിറ സാനിധ്യമാണ്. ബിക്കിനിയിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ഇൻസ്റ്റഗ്രാമിനെ ഇളക്കി മറിച്ചവയാണ്. ഇപ്പോഴിത മറ്റൊരു ബിക്കിനി ഫൊട്ടൊയും പങ്കുവെച്ചിരിക്കുകയാണ് താരം.

ലക്ഷകണക്കിന് ആരാധകരാണ് താരത്തിന് ഇൻസ്റ്റാഗ്രാമിലുള്ളത്. ഫൊട്ടൊസിന് പുറമെ നൃത്ത ചുവടുകളുമായും താരം ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. 41കാരിയായ കിരൺ റാത്തോഡ് രാജസ്ഥാനിൽ ജയ്പൂർ സ്വദേശിനിയാണ്. രണ്ട് പതിറ്റാണ്ട് കാലമായി ഇന്ത്യയിലെ വിവിധ ഇൻഡസ്ട്രികളിൽ സജീവമായ താരം ഡിജിറ്റൽ ലോകത്തും തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

2001ൽ യാദേൻ എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ കിരൺ റാത്തോഡിന്റെ അടുത്ത രണ്ട് ചിത്രങ്ങൾ തെലുങ്കുവിലും തമിഴിലും ആയിരുന്നു. തൊട്ടടുത്ത വർഷം താണ്ഡവത്തിലൂടെ മലയാളക്കരയിലുമെത്തിയ കിരൺ കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. ഗ്ലാമറസ് റോളുകളിൽ കിരണിന്റെ പ്രകടനം ആരും അത്രവേഗം മറക്കുന്നവയല്ല. മനുഷ്യമൃഗം, ഡബിൾ എന്നിവയാണ് കിരൺ റാത്തോഡിന്റെ മറ്റ് മലയാള ചിത്രങ്ങൾ.

മുംബൈയിലെ കോളെജ് വിദ്യാഭ്യാസ കാലത്താണ് കിരൺ റാത്തോഡ് മോഡലിങ്ങിലേക്ക് എത്തുന്നത്. തുടർന്ന് ചില ഹിന്ദി പോപ് ആൽബങ്ങളുടെ ഭാഗമായതോടെ സിനിമ ലോകത്തേക്കുള്ള വഴിയും തെളിഞ്ഞു. ചുരുക്കം സിനിമകളിലൂടെ തന്നെ തന്റേതായ അഭിനയ ശൈലിയും ഭാവരസങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാനും അവ അരക്കെട്ടുറപ്പിക്കാനും കിരണിന് സാധിച്ചു എന്നതാണ് അവരുടെ വിജയം. ജെമിനി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് പുതുമുഖ നടിക്കുള്ള സിനിമ എക്സപ്രസ് അവാർഡും താരം നേടിയിട്ടുണ്ട്.

2015ന് ശേഷം തമിഴ് ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചിരിക്കുന്നത്. ഇലമൈ ഊഞ്ചാൽ എന്ന ചിത്രത്തിന് ശേഷം ആറ് വർഷത്തെ ഇടവേളയും താരമെടുത്തിരുന്നു. ഈ വർഷം പുറത്തിറങ്ങിയ സെർവർ സുന്ദരമാണ് ഏറ്റവും പുതിയ ചിത്രം.

ജോയൽ മാത്യൂസ്

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

10 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

10 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

10 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

14 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

15 hours ago