Categories: Videos

മമ്മിക്ക് പുതിയ ബോയ്ഫ്രണ്ട് വരുമെന്ന് പാപ്പു; ഗോപി സുന്ദര്‍ അല്ലേയെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ഇരുവരും പ്രണയത്തിലാണെന്നും ഒന്നിച്ച് ജീവിതം ആരംഭിച്ചെന്നും വാര്‍ത്തകളുണ്ട്.

Amritha Suresh and Gopi Sundar

അമൃതയുടെ മകള്‍ പാപ്പുവിന്റെ പഴയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. 2022 ല്‍ മമ്മിയുടെ ജീവിതത്തില്‍ പുതിയതായി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ചോദിക്കുന്ന പാപ്പുവിനെയാണ് വീഡിയോയില്‍ കാണുന്നത്.

‘മമ്മി 2022 വില്‍ എന്താണ് ചെയ്യാന്‍ പോകുന്നത്’ പുതിയ ബോയ്ഫ്രണ്ട് ഉണ്ടാകുമെന്നാണ് ടാസ്‌കില്‍ തെളിയുന്നത്. ഇത് കണ്ട പാപ്പു ഞെട്ടുന്നു. ‘ബോയ്ഫ്രണ്ട് ഞാനല്ലെങ്കില്‍ ഞാന്‍ നിങ്ങളെ കൊല്ലും’ എന്നാണ് പാപ്പു പറയുന്നത്. അപ്പോള്‍ ‘നീയാണോ എന്റെ പുതിയ ബോയ്ഫ്രണ്ട്’ എന്ന് അമൃത ചോദിക്കുന്നു. ആ സമയത്ത് സന്തോഷത്തോടെ ‘യേസ്, യേസ്’ എന്നു പറയുന്ന പാപ്പുവിനെ കാണാം. ‘മമ്മിയുടെ പുതിയ ബോയ് ഫ്രണ്ടിനായി പാപ്പു തയ്യാറാണ്’ എന്ന കുറിപ്പോടെയാണ് അമൃത സുരേഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ അച്ചട്ടായല്ലോ എന്നാണ് പഴയ വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റ്.

 

അനില മൂര്‍ത്തി

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

1 day ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

1 day ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

1 day ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

1 day ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

1 day ago