Categories: Videos

കല്യാണം കഴിഞ്ഞോ? അമൃതയും ഗോപി സുന്ദറും ഗുരുവായൂരില്‍; നെറുകയില്‍ സിന്ദൂരമുണ്ടല്ലോ എന്ന് ആരാധകര്‍ (വീഡിയോ)

സോഷ്യല്‍ മീഡിയയില്‍ വൈറലായി സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍. അമൃതയുടെ മകള്‍ അവന്തികയും ഇവര്‍ക്കൊപ്പമുണ്ട്. അമൃതയും ഗോപി സുന്ദറും പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിച്ചെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, വിവാഹത്തെ കുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Amritha Suresh and Gopi Sundar

ഇന്നലെ ഗോപി സുന്ദറിന്റെ ജന്മദിനമായിരുന്നു. അമൃതയ്‌ക്കൊപ്പം ജന്മദിന ദിവസം ഗോപി സുന്ദര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. കസവ് സാരിയില്‍ അതീവ സുന്ദരിയായാണ് അമൃതയെ വീഡിയോയില്‍ കാണുന്നത്. മേല്‍മുണ്ടും കസവ് മുണ്ടും ധരിച്ചാണ് ഗോപി സുന്ദര്‍ ഗുരുവായൂര്‍ ദര്‍ശനത്തിനു എത്തിയത്. ഗുരുവായൂര്‍ വെച്ചാണോ ഇരുവരുടേയും വിവാഹം കഴിഞ്ഞതെന്ന് ആരാധകര്‍ ചോദിക്കുന്നു. നെറുകയില്‍ സിന്ദൂരമണിഞ്ഞാണ് അമൃതയെ കാണുന്നത്.

മകള്‍ അവന്തികയ്‌ക്കൊപ്പം അമൃതയും ഗോപി സുന്ദറും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുണ്ട്. അമൃതയേയും ഗോപി സുന്ദറിനേയും കണ്ട് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയവര്‍ അവര്‍ക്ക് ചുറ്റും കൂടുകയും ഫോട്ടോ എടുക്കുകയും ചെയ്തു.

ഗോപി സുന്ദറിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള അമൃതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നതായി അമൃത സുരേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഗോപി സുന്ദറിനൊപ്പമുള്ള കിടിലന്‍ ചിത്രവും അമൃത പങ്കുവെച്ചു. ‘എന്റെ’ എന്ന ക്യാപ്ഷനും ഈ ചിത്രത്തിനൊപ്പം അമൃത നല്‍കിയിട്ടുണ്ട്. നിമിഷനേരം കൊണ്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇരുവരും പ്രണയത്തിലാണെന്നും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലാണെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങള്‍ തമ്മിലുള്ള അടുപ്പം പരസ്യമാക്കിയത്.

 

അനില മൂര്‍ത്തി

Recent Posts

മകള്‍ ഹാപ്പിയാണ്; ആര്യ ബാബു പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

13 hours ago

വിമാനത്താവളത്തില്‍ 40000 രൂപ സാലറിയുള്ള ജോലി കിട്ടി: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

13 hours ago

ഗ്ലാമറസ് ലുക്കുമായി അമല പോള്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

21 hours ago

സ്റ്റൈലിഷ് ലുക്കുമായി മാളവിക

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ചിരിച്ചിത്രങ്ങളുമായി ഭാമ

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

അതിസുന്ദരിയായി നൂറിന്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നൂറിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago