Categories: Gossips

അമൃതയ്‌ക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതിനു പിന്നാലെ വൈകാരിക പ്രതികരണവുമായി ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയത്തിലാണെന്നും ഇരുവരും ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചതിനു പിന്നാലെയാണ് ഈ ബന്ധം പുറംലോകം അറിഞ്ഞത്. ഇപ്പോള്‍ ഇതാ വളരെ വൈകാരികമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ പ്രിയ ഗോപി സുന്ദര്‍.

‘ഞാന്‍ പ്രതികരിച്ചതുകൊണ്ട് ഇവിടെ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ഞാന്‍ പതുക്കെ പഠിച്ചു വരികയാണ്. പ്രതികരിച്ചതുകൊണ്ട് ആളുകള്‍ എന്നെ ഇഷ്ടപ്പെടാനോ ബഹുമാനിക്കാനോ പോകുന്നില്ല. എന്റെ പ്രതികരണമൊന്നും ആളുകളില്‍ അത്ഭുതകരമായ യാതൊരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ല.

Gopi Sundar and Amritha Suresh

ചിലപ്പോഴൊക്ക ചില കാര്യങ്ങള്‍ വെറുതെ വിടുന്നതാണ് നല്ലത്. ആളുകള്‍ അങ്ങനെ പോകട്ടെ, അടച്ചുപൂട്ടിയിടാനായി ശ്രമിക്കാനോ വിശദീകരണങ്ങള്‍ ചോദിക്കാനോ ഉത്തരങ്ങള്‍ക്കായി പിറകേ നടക്കുകയോ നമ്മളുടെ അവസ്ഥ അവര്‍ മനസിലാക്കുമെന്ന് ശാഠ്യം പിടിക്കുകയോ ചെയ്യേണ്ടതില്ല. നിങ്ങള്‍ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാത പകരം നിങ്ങളുടെ ഉള്ളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്കായി ശ്രദ്ധിക്കുമ്പോഴാണ് ജീവിതം നന്നായി ജീവിക്കാന്‍ കഴിയുക എന്ന വസ്തുത ഞാന്‍ പതിയെ പഠിക്കുകയാണ്. നിങ്ങളും നിങ്ങളുടെ ആന്തരിക സമാധാനത്തിനായി വേണം ഓരോ കാര്യങ്ങള്‍ ചെയ്യാന്‍.’ പ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പ്രിയയും ഗോപി സുന്ദറും വിവാഹിതരായത് 2001 ലാണ്. ഇരുവര്‍ക്കും രണ്ട് ആണ്‍ മക്കളുണ്ട്. പ്രിയയുമായി ഗോപി സുന്ദര്‍ നിയമപരമായി പിരിഞ്ഞിട്ടില്ല. ഇരുവരുടേയും ഡിവോഴ്സ് കേസില്‍ നിയമപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രിയയുമായി നിയമപരമായി പിരിയാതെയാണ് ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്‍മയിയുമായി അടുത്തത്. പിന്നീട് ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. അഭയ ഹിരണ്‍മയിയുമായുള്ള ബന്ധം പിരിഞ്ഞ ശേഷമാണ് ഇപ്പോള്‍ അമൃത സുരേഷുമായി ഗോപി സുന്ദര്‍ അടുത്തത്.

 

അനില മൂര്‍ത്തി

Recent Posts

മകള്‍ ഹാപ്പിയാണ്; ആര്യ ബാബു പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

13 hours ago

വിമാനത്താവളത്തില്‍ 40000 രൂപ സാലറിയുള്ള ജോലി കിട്ടി: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

13 hours ago

ഗ്ലാമറസ് ലുക്കുമായി അമല പോള്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

21 hours ago

സ്റ്റൈലിഷ് ലുക്കുമായി മാളവിക

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ചിരിച്ചിത്രങ്ങളുമായി ഭാമ

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

അതിസുന്ദരിയായി നൂറിന്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നൂറിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago