Categories: latest news

പ്രിയപ്പെട്ടവന് ജന്മദിനാശംസകള്‍ നേര്‍ന്ന് അമൃത സുരേഷ്; ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചു

സംഗീത സംവിധായകനും സുഹൃത്തുമായ ഗോപി സുന്ദറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടി അമൃത സുരേഷ്. ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നതായി അമൃത സുരേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഗോപി സുന്ദറിനൊപ്പമുള്ള കിടിലന്‍ ചിത്രവും അമൃത പങ്കുവെച്ചു. ‘എന്റെ’ എന്ന ക്യാപ്ഷനും ഈ ചിത്രത്തിനൊപ്പം അമൃത നല്‍കിയിട്ടുണ്ട്. നിമിഷനേരം കൊണ്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഇരുവരും പ്രണയത്തിലാണെന്നും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലാണെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങള്‍ തമ്മിലുള്ള അടുപ്പം പരസ്യമാക്കിയത്.

Gopi Sundar and Amritha Suresh

പുതിയ ജീവിതം തുടങ്ങുകയാണെന്ന സന്തോഷവാര്‍ത്ത ഇരുവരും ഒന്നിച്ചാണ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ആരാധകരെ അറിയിച്ചത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്ന് അമൃത വ്യക്തമാക്കി. ആരാധകരുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നും തങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്നും ഗായിക പറഞ്ഞു. പരസ്പരം ചേര്‍ന്നു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ഇരുവരും പ്രണയം വെളിപ്പെടുത്തിയത്.

‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്
അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന്
കാലവും കാറ്റും പുതിയ വഴികളിലേക്ക്….’ ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ഇരുവരും കുറിച്ചു.

ചിത്രം വൈറലായതോടെ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി.

 

അനില മൂര്‍ത്തി

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

18 hours ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

18 hours ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

1 day ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

2 days ago