Categories: latest news

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ഇന്ദ്രന്‍സിനും നിമിഷയ്ക്കും കൂടുതല്‍ സാധ്യത

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ. വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപനം നടത്തും. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളെല്ലാം മികച്ച നടന് വേണ്ടിയുള്ള കാറ്റഗറിയില്‍ മത്സരിക്കുന്നുണ്ട്.

മികച്ച നടനാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് ഇന്ദ്രന്‍സിനാണ്. ഹോമിലെ പ്രകടനമാണ് ഇന്ദ്രന്‍സിനെ മേല്‍ക്കൈ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോജു ജോര്‍ജ്, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും മികച്ച നടനുള്ള കാറ്റഗറിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Nimisha Sajayan

മികച്ച നടിക്കായി നിമിഷ സജയനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. മാലിക്ക്, നായാട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് നിമിഷ സജയനെ മികച്ച നടിക്കുള്ള കാറ്റഗറിയില്‍ മുന്‍പന്തിയില്‍ നിര്‍ത്തുന്നത്.

മികച്ച സിനിമയ്ക്കുള്ള കാറ്റഗറിയില്‍ ഹോമിനാണ് കൂടുതല്‍ സാധ്യത.

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

17 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

23 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

23 hours ago