Categories: latest news

തുര്‍ക്കിയിലെ അവധിയാഘോഷം കഴിഞ്ഞിട്ടില്ല; ബീച്ച് ചിത്രങ്ങളുമായി വീണ്ടും കനിഹ

തുര്‍ക്കിയില്‍ അവധിക്കാലം അടിച്ചുപൊളിക്കുകയാണ് നടി കനിഹ. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ബീച്ചിലാണ് താരം കൂടുതല്‍ സമയവും ചെലവഴിക്കുന്നത്.

അവധിക്കാല ആഘോഷത്തിന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കനിഹ ഇപ്പോള്‍. നേരത്തേയും അവധിക്കാല ആഘോഷത്തിന്റെ ചിത്രങ്ങള്‍ കനിഹ പങ്കുവെച്ചിരുന്നു.

Kaniha

പ്രായം നാല്‍പ്പതിനോട് അടുത്തെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

2009 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേവര്‍ഷം തന്നെ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം പഴശിരാജയില്‍ കനിഹ അഭിനയിച്ചു.

ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര്‍ യു, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…

7 hours ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…

7 hours ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…

7 hours ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

22 hours ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

22 hours ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

2 days ago