Sujitha
ആണ്‍കുട്ടിയുടെ വേഷത്തില്‍ തകര്‍ത്തഭിനയിച്ച ശേഷം മലയാളികളുടെ പ്രിയപ്പെട്ട നടിയായ ഈ താരത്തെ മനസ്സിലായില്ലേ? ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ നടി സുജിതയാണ് ഇത്. ഒരേസമയം സിനിമയിലും സീരിയലിലും സുജിത തിളങ്ങി.
Sujitha
മലയാളത്തിലേക്ക് മികച്ച സിനിമകളില്‍ ഒന്നായ ‘പൂവിന് പുതിയ പൂന്തെന്നലില്‍’ ബാലതാരമായ ബെന്നി/കിട്ടു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സുജിതയായിരുന്നു. മമ്മൂട്ടി നായകനായ ഈ ചിത്രം വലിയ ശ്രദ്ധ നേടി. ബെന്നി എന്ന ആണ്‍കുട്ടി കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഒരു പെണ്‍കുട്ടിയാണെന്ന് അന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ആ സിനിമ പിന്നീട് നാല് ഭാഷകളില്‍ റീമേക്ക് ചെയ്യുകയും സുജിത തന്നെ ആ കഥാപാത്രം എല്ലാ ഭാഷയിലും അഭിനയിക്കുകയും ചെയ്തിരുന്നു.
Sujitha
തമിഴ് സീരിയലുകളില്‍ ഇപ്പോഴും അഭിനയിക്കുന്ന സുജിത മലയാളത്തില്‍ കുമാരസംഭവം എന്ന സീരിയലിലാണ് അവസാനമായി അഭിനയിച്ചത്. മലയാളത്തില്‍ ഇപ്പോള്‍ ചിപ്പി കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന സ്വാന്തനം സീരിയലിന്റെ തമിഴ് പതിപ്പായ പാണ്ഡ്യന്‍ സ്റ്റോഴ്സില്‍ ആ വേഷം ചെയ്യുന്നത് സുജിതയാണ്.
Sujitha
സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ജയറാമിന്റെ കസിന്‍സില്‍ ഒരാളായി സുജിത അഭിനയിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു നിലാപക്ഷി, അച്ഛനെയാണെനിക്കിഷ്ടം, മേല്‍വിലാസം ശരിയാണ്, വാന്റഡ്, മത്സരം, ആയിരത്തില്‍ ഒരുവന്‍ എന്നിവയാണ് സുജിതയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.
Sujitha
1983 ജൂലൈ 12 ന് തിരുവനന്തപുരത്താണ് സുജിത ജനിച്ചത്. താരത്തിന് ഇപ്പോള്‍ 38 വയസ് കഴിഞ്ഞു. എന്നാല്‍, പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ ഇത്ര പ്രായമായോ താരത്തിന് എന്ന് ആരാധകര്‍ ചോദിച്ചുപോകും. നിര്‍മാതാവ് ധനുഷ് ആണ് സുജിതയുടെ ജീവിതപങ്കാളി. പൊള്ളാച്ചിയിലാണ് സുജിത ഇപ്പോള്‍ കുടുംബസമേതം താമസിക്കുന്നത്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…