Nivin Pauly
സൂപ്പര്‍താരങ്ങളായ മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ഉപയോഗിക്കുന്ന ടൊയോട്ട വെല്‍ഫയര്‍ തന്റെ ഗ്യാരേജിലേക്ക് എത്തിച്ച് നടന് നിവിന്‍ പോളി.
ലക്ഷ്വറി കാരവാന് സമാനമായ യാത്ര അനുഭവം പകരുന്ന ഈ അത്യാഡംബര വാഹനം കൊച്ചിയിലെ ടൊയോട്ട ഡീലര്‍ഷിപ്പായ നിപ്പോണ്‍ ടൊയോട്ടയില്നിന്നാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ബ്ലാക്ക് ഫിനിഷിങ്ങിലുള്ള വെല്‍ഫയറാണ് താരത്തിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്.
എക്സ്ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വേരിയന്റില്‍ മാത്രമാണ് വെല്‍ഫയര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. 90.80 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. നിരത്തുകളില്‍ എത്തുമ്പോള്‍ 1.15 കോടി രൂപയോളമാണ് ഈ വാഹനത്തിന്റെ വിലയാകുക. പ്രീമിയം വാഹനങ്ങള്‍ക്ക് സമാനമായ ആഡംബരമാണ് വെല്‍ഫയര്‍ ഒരുക്കുന്നത്.
പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സംവിധായകനാണ് ദിലീഷ് പോത്തൻ. അദ്ദേഹത്തിന്റെ…
മലയാള സിനിമയിലെ യുവതാരങ്ങളും അണിയറപ്രവർത്തകരും സാമൂഹിക പ്രതിബദ്ധതയുടെ…
മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധേയയായ നടി മുക്ത…
തമിഴ് സൂപ്പർതാരം സൂര്യയും സംവിധായകൻ ആർ.ജെ. ബാലാജിയും…
പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ 'ഓപ്പറേഷൻ സിന്ദൂറും' പ്രമേയമാക്കി…
മലയാള സിനിമയിൽ 47 വർഷങ്ങൾ പിന്നിട്ടിട്ടും അർഹമായ…