Mammootty and Mohanlal
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടേയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് ഇതുവരെ അമ്പതിലേറെ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പഴയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഇരുവരും ഫുട്ബോള്‍ കളിക്കാനായി ജേഴ്സിയണിഞ്ഞ് മൈതാനത്ത് നില്ക്കുന്ന ചിത്രമാണിത്. വര്‍ഷങ്ങള്‍ പഴക്കമുണ്ട് ഈ ചിത്രത്തിന്.
Mammootty , IM Vijayan, Mohanlal
രണ്ടായിരത്തില്‍ സന്തോഷ് ട്രോഫി പോരാട്ടം കേരളത്തിലെ തൃശൂരിലാണ് നടന്നത്. അന്ന് കേരള ഫുട്ബോള്‍ ടീമും സിനിമാ താരങ്ങളുടെ ടീമും തമ്മില്‍ സൗഹൃദ മത്സരം നടന്നിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ ആ കളിയില്‍ സിനിമാ താരങ്ങളുടെ ടീമിനായി കളത്തിലിറങ്ങി. അന്ന് എടുത്ത ചിത്രമാണിത്.
പ്രമുഖ തേയില കമ്പനിയായ കണ്ണന് ദേവനാണ് താരങ്ങളും കേരള ഫുട്ബോള്‍ ടീമും തമ്മിലുള്ള മത്സരം നടത്തിയത്. കണ്ണന് ദേവന്റെ ജേഴ്സിയണിഞ്ഞാണ് മമ്മൂട്ടിയും മോഹന്‍ലാലും ഈ ചിത്രത്തില്‍ നില്‍ക്കുന്നത്. കേരളത്തിന്റെ അഭിമാന താരം ഐ.എം.വിജയന് അന്ന് കേരള ഫുട്ബോള്‍ ടീമില്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ടീമിനെതിരെ വിജയന് കളിച്ചു.
മലയാള സിനിമയിലെ പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ…
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…