Categories: Gossips

നെഗറ്റീവ് റോളില്‍ മമ്മൂട്ടിയുടെ ആറാട്ടോ? ‘പുഴു’ പ്രിവ്യു റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

മമ്മൂട്ടിയെ നായകനാക്കി നവാഗതയായ രത്തീന സംവിധാനം ചെയ്ത ‘പുഴു’ മേയ് 13 ന് ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസ് ആണ് പുഴു. സോണി ലിവിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. സിനിമ റിലീസ് ചെയ്യുന്നതിനു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ചിത്രത്തിന്റെ പ്രിവ്യു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. വളരെ പുതുമയുള്ള വിഷയമാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നതെന്നാണ് സോണി ലിവുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ പ്രിവ്യുവിന് ശേഷം അഭിപ്രായപ്പെട്ടിരിക്കുന്നത്.

വളരെ വ്യത്യസ്തവും ശക്തവുമായ പ്രമേയം, അതിനൊപ്പം മമ്മൂട്ടിയുടെ വണ്‍മാന്‍ ഷോയാണ് പുഴുവില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നതെന്നാണ് വിവരം. മറ്റ് കഥാപാത്രങ്ങളെല്ലാം മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ടെങ്കിലും മമ്മൂട്ടിയുടെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം എല്ലാവരേയും ഞെട്ടിക്കുമെന്നാണ് പ്രിവ്യു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Puzhu – Mammootty

ചിത്രത്തിന്റെ ക്ലൈമാക്സാണ് ഏറ്റവും മികച്ചത്. അഭിനേതാക്കളുടെ പ്രകടനത്തിനൊപ്പം ജേക്സ് ബിജോയിയുടെ സംഗീതം സിനിമയെ വേറെ ലെവല്‍ ആക്കിയിരിക്കുന്നു. ഹര്‍ഷദിന്റെ തിരക്കഥയും രത്തീനയുടെ സംവിധാനവും മലയാളത്തിന് മികച്ച സിനിമയാണ് സമ്മാനിക്കാന്‍ പോകുന്നതെന്നും പ്രിവ്യു റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും പുഴുവില്‍ ശക്തമായ കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് പോസുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

അടിപൊളി ലുക്കുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

അതിസുന്ദരിയായി കാവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ക്യൂട്ട് ലുക്കുമായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…

2 days ago