Categories: latest news

‘സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല എന്നു ഞാന്‍ ബോര്‍ഡൊന്നും വച്ചിട്ടില്ല’; പുതിയ ചിത്രത്തെ കുറിച്ച് മമ്മൂട്ടി

നവാഗതയായ രത്തീന സംവിധാനം ചെയ്ത ‘പുഴു’വാണ് മമ്മൂട്ടിയുടേതായി അടുത്തത് റിലീസ് ചെയ്യാനുള്ളത്. ആദ്യമായാണ് മമ്മൂട്ടി ഒരു വനിത സംവിധായകയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. മേയ് 13 ന് സോണി ലിവിലാണ് ‘പുഴു’ റിലീസ് ചെയ്യുക.

ആദ്യമായി വനിത സംവിധായികയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനു മമ്മൂട്ടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുതിയ കഥയും കൊണ്ട് തന്റെ അടുത്തേക്ക് ആര്‍ക്കും കടന്നുവരാമെന്നാണ് മമ്മൂട്ടി പറയുന്നത്.

Mammootty (Puzhu)

‘ ആര്‍ക്കും കടന്നുവരാം. ഇതുവരെ സ്ത്രീകള്‍ക്കു പ്രവേശനം ഇല്ല എന്നു ഞാന്‍ ബോര്‍ഡൊന്നും വച്ചിട്ടില്ല. പുതുമുഖ സംവിധായകര്‍ക്കും പുതിയതായി എന്തെങ്കിലും പറയാനുണ്ടാകും എന്ന വിശ്വാസത്തിലാണ് അവസരം കൊടുക്കുന്നത്. പുതുമയുണ്ടെന്ന് തോന്നിയതുകൊണ്ടാണ് പുഴുവില്‍ അഭിനയിച്ചത്. നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണ് പുഴുവില്‍. മുന്‍പും അത്തരം വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതൊന്നും തിരസ്‌കരിക്കപ്പെട്ടിട്ടില്ല. പ്രേക്ഷകരില്‍ എനിക്കും എനിക്ക് അവരിലും വിശ്വാസമുണ്ട്,’ മമ്മൂട്ടി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അടിപൊളി ലുക്കുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

വീണ്ടും ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

2 days ago

ബ്ലാക്കില്‍ അടിപൊളിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

3 days ago