Jagathy
സിബിഐ 5 ല്‍ ജഗതി അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രം തിയറ്ററുകളില്‍ നിറഞ്ഞ കയ്യടികളാണ് വാരിക്കൂട്ടുന്നത്. ശാരീരിക അവശതകളെ അവഗണിച്ച് സിനിമയിലെ വളരെ പ്രധാനപ്പെട്ട വേഷമാണ് ജഗതി അവതരിപ്പിച്ചത്. ആരോഗ്യനില പഴയ രീതിയിലേക്ക് തിരിച്ചെത്തണമെങ്കില്‍ ജഗതി സിനിമാലോകവുമായി ബന്ധപ്പെട്ട് ഇരിക്കണമെന്നാണ് നേരത്തെ ആരോഗ്യവിദഗ്ധരെല്ലാം നിര്‍ദേശിച്ചത്. ഇതേ തുടര്‍ന്നാണ് സിബിഐ 5 ല്‍ ജഗതി അഭിനയിച്ചത്.
സിബിഐ 5 ല്‍ അഭിനയിച്ചതിനു പിന്നാലെയുള്ള ജഗതിയുടെ ചുണ്ടനക്കമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സിബിഐ 5 കാണാന്‍ തിയറ്ററില്‍ പോകാം?… എന്ന ചോദ്യത്തിന് ‘ആ പോകാം’ എന്ന് ചുണ്ടനക്കുന്ന ജഗതിയെയാണ് വീഡിയോയില്‍ കാണുന്നത്. ശബ്ദം പുറത്തുവന്നില്ലെങ്കിലും ചോദ്യങ്ങളോടും സൗഹൃദങ്ങളോടുമുള്ള അദ്ദേഹത്തിന്റെ പ്രതികരണം വലിയ തിരിച്ചുവരവിന്റെ വഴി കൂടിയാണ് തുറക്കുന്നത്.
ചിത്രത്തിന്റെ വിജയം ആഘോഷിക്കാനാണ് സംവിധായകന്‍ കെ.മധു തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. സിബിഐ ആറാം ഭാഗത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ആറാം ഭാഗത്തിലും വിക്രം ആയി ജഗതി ഉണ്ടാകുമെന്നും മധു പറഞ്ഞു.
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…
ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…