Categories: latest news

ഉമ്മച്ചിയെ വാരിപ്പുണര്‍ന്ന് ദുല്‍ഖര്‍; പിറന്നാള്‍ മുത്തം

ഉമ്മച്ചി സുല്‍ഫത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍. പിറന്നാള്‍ ദിനത്തില്‍ ഉമ്മയ്ക്ക് സ്‌നേഹചുംബനം നല്‍കുന്ന ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ഉമ്മച്ചിയെ വാരിപ്പുണര്‍ന്നിരിക്കുന്ന ദുല്‍ഖറിനെ ചിത്രങ്ങളില്‍ കാണാം. പ്രിയപ്പെട്ട മകന് സുല്‍ഫത്തും മുത്തം നല്‍കുന്നു. വളരെ ഹൃദ്യമാണ് ഈ ചിത്രങ്ങള്‍.

Dulquer Salmaan With Mother

”എന്റെ പ്രിയപ്പെട്ട ഉമ്മച്ചിക്ക് ജന്മദിനാശംസകള്‍. ഇന്നായിരുന്നു ആ സവിശേഷമായ ദിവസം, ഓരോ ചെറിയ കാര്യങ്ങളിലും ഉമ്മയുടെ പ്രതികരണം ഞങ്ങള്‍ ഇഷ്ടപ്പെട്ടു. ഉമ്മയ്ക്കായി ഓരോന്ന് ചെയ്യാന്‍ ഉമ്മ മനസില്ലാമനസോടെ സമ്മതിക്കുന്ന ഒരേയൊരു ദിവസമാണ് ജന്മദിനം. ഉമ്മ ഇന്ന് ഏറ്റവും സന്തോഷവതിയായ ബര്‍ത്ത്ഡേക്കാരിയായിരുന്നു. ലവ് യു ഉമ്മ,” ദുല്‍ഖര്‍ കുറിച്ചു.

 

അനില മൂര്‍ത്തി

Recent Posts

അറിയാം വിജയിയുടെ ഫിറ്റ്‌നസ് സീക്രട്ട്

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…

55 minutes ago

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; മഞ്ജു പത്രോസ്

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…

60 minutes ago

പരാജയം താങ്ങാനാകാതെ നാട് വിട്ടു, ഫഹദ് ഫാസില്‍

തന്റെ അഭിനയത്തിലൂടെ മാത്രമല്ല ഫഹദ് ഫാസില്‍ പ്രചോദനമാകുന്നത്.…

1 hour ago