Categories: Videos

ചൊറിയന്‍ സ്വഭാവമുള്ള കഥാപാത്രം; ‘പുഴു’വില്‍ പ്രേക്ഷകരെ വെറുപ്പിക്കാന്‍ മമ്മൂട്ടി വരുന്നു

പ്രേക്ഷകരെ വെറുപ്പിക്കാന്‍ മമ്മൂട്ടിയെത്തുന്നു. നവാഗതയായ രത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴുവിലാണ് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. ഈ മാസം 13 ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ പുഴു റിലീസ് ചെയ്യും.

മമ്മൂട്ടിയുടെ കഥാപാത്രം എത്രത്തോളം നെഗറ്റീവ് ഷെയ്ഡുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് ട്രെയ്‌ലറിലെ ഭാഗങ്ങള്‍. ഡയലോഗ് ഡെലിവറിയില്‍ മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്. ടോക്‌സിക് പാരന്റിങ്ങിനെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്നാണ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത്.

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും. ‘ഉണ്ട’യ്ക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ആത്മീയ, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്.

 

അനില മൂര്‍ത്തി

Recent Posts

എല്ലാവരും ഫാക്ടറിയിലെന്ന പോലെ കുട്ടികളെ പെറ്റ് കൂട്ടുന്നു; വരലക്ഷ്മി ശരത് കുമാര്‍

മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…

2 minutes ago

അടിപൊളി പോസുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

49 minutes ago

ക്യൂട്ട് ഗേളായി ലിയോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

സാരിയില്‍ അടിപൊളിയായി ആര്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ ബാബു.…

18 hours ago

അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ഹന്‍സികയ്ക്ക് ഏഴരക്കൊല്ലം ചികിത്സ വേണ്ടി വന്നു; കൃഷ്ണ കുമാര്‍

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

18 hours ago