Bhavana and Dileep
ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു ദിലീപും ഭാവനയും. സിഐഡി മൂസ, തിളക്കം, ട്വന്റി 20, ചാന്ത്‌പൊട്ട്, ചെസ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ദിലീപും ഭാവനയും ഒന്നിച്ചഭിനയിച്ചു. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍, അതിനിടയില്‍ എപ്പോഴോ രണ്ട് പേരും തമ്മില്‍ തെറ്റിപിരിഞ്ഞു. അതിനുശേഷം ഇരുവരും ഒന്നിച്ച് സിനിമയൊന്നും ചെയ്തിട്ടില്ല.
ദിലീപിന്റെ ഭാര്യ മഞ്ജു വാര്യരും ഭാവനയുടെ അടുത്ത സുഹൃത്തായിരുന്നു. ആ ഇടയ്ക്കാണ് ദിലീപും ഭാവനയും തമ്മില്‍ അകല്‍ച്ചയിലാകുന്നത്. അതിനു കാരണമായി പറയുന്നത് ഒരു സ്റ്റേജ് ഷോയാണ്. ഭാവനയും കാവ്യ മാധവനും ദിലീപും ഈ സ്റ്റേജ് ഷോയില്‍ പങ്കെടുത്തിരുന്നു. അവിടെ വച്ച് കാവ്യയും ദിലീപും അടുത്തിടപഴകുന്നത് കണ്ട ഭാവന അക്കാര്യം അപ്പോള്‍ തന്നെ മഞ്ജുവിനെ വിളിച്ചറിയിച്ചു എന്നാണ് ഗോസിപ്പ്. ഇതറിഞ്ഞ ദിലീപ് ഭാവനയോട് ദേഷ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ നിന്നാണ് ഇരുവരുടെയും ശത്രുത ആരംഭിക്കുന്നത്. ദിലീപിന് ഭാവനയോട് കടുത്ത ശത്രുതയായെന്നും ഭാവനയ്ക്ക് വന്ന അവസരങ്ങള്‍ പോലും ദിലീപ് ഇടപെട്ട് ഒഴിവാക്കിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഭാവനയ്ക്ക് വരുന്ന അവസരങ്ങള്‍ ദിലീപ് ഇടപെട്ട് ഇല്ലാതാക്കിയിരുന്നതായി അന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത കസിന്‍സ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഭാവനയെ തീരുമാനിച്ചതാണ്. എന്നാല്‍, പിന്നീട് അവസരം നഷ്ടമായി. കസിന്‍സ് എന്ന ചിത്രത്തിനായി ഭാവന കരാര്‍ ഒപ്പിട്ടിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍, ദിലീപ് ഇടപെട്ടാണ് പിന്നീട് ഈ സിനിമയില്‍ നിന്ന് ഭാവനയെ ഒഴിവാക്കിയതെന്ന് അന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ദിലീപിനെതിരെ ഭാവന താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവനയ്ക്ക് മലയാളത്തില്‍ പല അവസരങ്ങളും നഷ്ടപ്പെടാനുള്ള കാരണം ദിലീപ് ആണെന്നാണ് അന്നുമുതലുള്ള പ്രധാന ആരോപണം.
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന് രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്.…