Categories: Gossips

‘ആ നടന് ഇടയ്ക്കിടെ അച്ഛന്‍ പണി കൊടുക്കുന്നുണ്ട്, അത് എനിക്ക് ഇഷ്ടമല്ല’; വിനീത് ശ്രീനിവാസന്റെ വാക്കുകള്‍

ഏറെ ആരാധകരുള്ള കുടുംബമാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റേത്. മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സിനിമാ രംഗത്ത് ഇപ്പോള്‍ സജീവമാണ്. ശ്രീനിവാസന്റെ കുടുംബത്തിന്റെ പഴയൊരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ശ്രീനിവാസന്റെ ഒരു പ്രവൃത്തി തനിക്ക് ഇഷ്ടമല്ലെന്ന് മൂത്ത മകന്‍ വിനീത് ശ്രീനിവാസന്‍ ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. മലയാളത്തിലെ ഒരു പ്രഗത്ഭനായ നടന് അച്ഛന്‍ ഇടയ്ക്കിടെ പണികൊടുക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നാണ് വിനീത് പറയുന്നത്. അക്കാലത്ത് മോഹന്‍ലാലുമായി ശ്രീനിവാസന് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. മോഹന്‍ലാലിനെ പരോക്ഷമായി പരാമര്‍ശിച്ച് തന്റെ ചില സിനിമകളില്‍ ശ്രീനിവാസന്‍ ട്രോളിയതും അക്കാലത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു.

Vineeth Sreenivasan

‘അച്ഛന്‍ ചെയ്യുന്നതൊക്കെ പൊതുവെ ഇഷ്ടമാണ്. ഇതിന്റെ ഇടയ്ക്ക് അച്ഛന്‍ മലയാളത്തിലുള്ള പ്രഗത്ഭനായ ഒരു നടന് ഇടയ്ക്കിടെ പണിയാറുണ്ട്. അതെനിക്ക് ഇഷ്ടമല്ല. ആ നടനെ എനിക്ക് പേഴ്സണലി ഭയങ്കര ഇഷ്ടമാണ്. പേഴ്സണലായിട്ടല്ല, ഒരു നല്ല ആക്ടര്‍ എന്ന നിലയില്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അപ്പോ അദ്ദേഹത്തിനിട്ട് പണിയുന്നത് എനിക്കത്ര സഹിക്കാന്‍ പറ്റില്ല. അച്ഛനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അയാള്‍ക്ക് കുറച്ച് കണി ഇരിക്കുന്നത് നല്ലതാ എന്നാണ് അച്ഛന്‍ പറയാറ്,’ വിനീത് ശ്രീനിവാസന്‍ ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ഒരു തവണ മാത്രമേ പ്രസവിച്ചിട്ടുള്ളൂ; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

1 hour ago

നയന്‍താരയും വിഘ്‌നേഷും തമ്മില്‍ അകല്‍ച്ചയിലോ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

1 hour ago

ഡോക്ടറാന്‍ മോഹിച്ച ഞാനാണ് സിനിമയില്‍ എത്തിയത്; മമിത ബൈജു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…

1 hour ago

കിടിലന്‍ പോസുമായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

9 hours ago