Categories: Videos

സാമന്ത കരുതി ഡയലോഗ് തെറ്റിയതാണെന്ന്; സെറ്റിലെ സര്‍പ്രൈസ് ജന്മദിന പാര്‍ട്ടി കണ്ട് താരത്തിന്റെ കണ്ണുനിറഞ്ഞു (വീഡിയോ)

താരസുന്ദരി സമാന്തയുടെ 35-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി കാശ്മീരിലാണ് താരം ഇപ്പോള്‍. ഈ സിനിമ സെറ്റില്‍വെച്ച് സാമന്തയുടെ പിറന്നാള്‍ ആഘോഷിച്ചു. വളരെ സര്‍പ്രൈസ് ആയുള്ള ഒരു പാര്‍ട്ടിയാണ് സാമന്തയ്ക്ക് വേണ്ടി സഹപ്രവര്‍ത്തകര്‍ ഒരുക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

സിനിമയുടെ ഭാഗമാകാത്ത ഒരു സീന്‍ ചിത്രീകരിച്ചാണ് സാമന്തയ്ക്ക് സര്‍പ്രൈസ് ഒരുക്കിയത്. സീന്‍ ചിത്രീകരിക്കുകയാണെന്ന് കരുതിയ സാമന്ത വളരെ ഗൗരവത്തില്‍ ഡയലോഗ് പറയുന്നുണ്ട്. ചിത്രത്തിലെ നായകന്‍ വിജയ് ദേവരകൊണ്ടയും ഈ സീനില്‍ സാമന്തയ്‌ക്കൊപ്പം ഉണ്ട്.

ഡയലോഗ് പറയുന്നതിനിടെ വിജയ് ദേവരകൊണ്ട ‘സാമന്ത’ എന്നു വിളിച്ചു. ഇതുകേട്ടതും സാമന്ത ചിരിച്ചു. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പേരിന് പകരം സാമന്ത എന്ന് വിളിച്ചതു കേട്ടപ്പോള്‍ വിജയ് ദേവരകൊണ്ടയ്ക്ക് തെറ്റുപറ്റിയതാണെന്നാണ് സാമന്ത വിചാരിച്ചത്. എന്നാല്‍, വിജയ് ഹാപ്പി ബെര്‍ത്ത്‌ഡെ സാമന്ത എന്നു പറഞ്ഞപ്പോഴാണ് താരത്തിനു കാര്യം മനസ്സിലായത്. പിന്നീട് സെറ്റിലെ എല്ലാവരും ചേര്‍ന്ന് സാമന്തയ്ക്ക് ജന്മദിനാശംസകള്‍ നേരുകയും ചെയ്തു.

അനില മൂര്‍ത്തി

Recent Posts

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

3 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

4 hours ago

സാരിയില്‍ അതിസുന്ദരിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

23 hours ago