Mohanlal and Suchithra
മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും താങ്ങും തണലുമായി എന്നും ഒപ്പമുള്ള വ്യക്തിയാണ് ജീവിതപങ്കാളി സുചിത്ര. 1988 ഏപ്രില്‍ 28 നാണ് മലയാള സിനിമാലോകം ഒന്നടങ്കം ആശംസകളുമായി എത്തിയ മോഹന്‍ലാലിന്റെ വിവാഹം നടക്കുന്നത്. പിന്നീടിങ്ങോട്ട് 34 വര്‍ഷക്കാലമായി മോഹന്‍ലാലിന്റെ ശക്തികേന്ദ്രമാണ് സുചിത്ര. സിനിമാ തിരക്കുകളെല്ലാം മാറ്റിവച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പരമാവധി ശ്രമിക്കുന്ന വ്യക്തി കൂടിയാണ് ലാല്‍.
മോഹന്‍ലാലിന്റെയും സുചിത്രയുടെയും കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചാണ് വിവാഹം നടത്തിയത്. എന്നാല്‍, അതിനിടയില്‍ രസകരമായ ചില സംഭവങ്ങളും നടന്നിട്ടുണ്ട്. ഒരിക്കല്‍ സുചിത്ര തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്.
Mohanlal and Suchithra
അതായത് മോഹന്‍ലാലിനോട് സുചിത്രയ്ക്ക് പ്രണയമായിരുന്നു. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയുന്ന പോലെ സുചിത്രയുടെ മനസില്‍ മോഹന്‍ലാലിന്റെ കള്ളച്ചിരി സ്ഥാനം പിടിച്ചിരുന്നു. ആ വണ്‍സൈഡ് പ്രണയമാണ് പിന്നീട് വിവാഹത്തില്‍ എത്തിയത്.
‘ചെന്നൈയില്‍ ഒരു വിവാഹ വേളയിലാണ് ഞാന്‍ ചേട്ടനെ ആദ്യമായി കാണുന്നത്. അതിനുമുന്‍പ് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിരുന്നു. എനിക്ക് നല്ല ഇഷ്ടമായിരുന്നു അവയെല്ലാം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തി ഞാന്‍ പറഞ്ഞു; എനിക്ക് മോഹന്‍ലാലിനെ കല്യാണം കഴിക്കണം. സുകുമാരിച്ചേച്ചി വഴിയാണ് എല്ലാ കാര്യങ്ങളും അന്വേഷിച്ച് പറഞ്ഞുറപ്പിച്ചത്’ – സുചിത്ര ഓര്‍ക്കുന്നു.
സുചിത്രയുടെ വീട്ടുകാര്‍ ആദ്യം നടി സുകുമാരി വഴിയാണ് കാര്യങ്ങള്‍ തിരക്കിയത്. സുകുമാരി മോഹന്‍ലാലിന്റെ കുടുംബവുമായി സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് സിനിമാലോകം ആഘോഷമാക്കിയ ആ വിവാഹം നടന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…