Rimi Tomy
വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് ഗായിക റിമി ടോമി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്റെ വിവാഹം സംബന്ധിച്ച് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്തകള്‍ വ്യാജമാണെന്നാണു റിമിയുടെ മറുപടി. തനിക്കു തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും എല്ലാവര്‍ക്കും ഇക്കാര്യമാണ് അറിയേണ്ടതെന്നും റിമി പറയുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് റിമി ടോമിയുടെ പ്രതികരണം.
‘രണ്ടു ദിവസമായി എനിക്കു തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വരികയാണ്. എല്ലാവര്‍ക്കും ചോദിക്കാനുള്ളത് ഒരേ കാര്യം. ‘കല്യാണം ആയോ റിമി?’. ഞാന്‍ വിവാഹിതയാകാന്‍ പോവുകയാണെന്നു പറഞ്ഞ് പല വിഡിയോകളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. എന്നില്‍ നിന്നും യാതൊരു പ്രതികരണവും ലഭിക്കാതെ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്നു മനസ്സിലാകുന്നില്ല. ഭാവിയില്‍ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുത്താല്‍ ഞാന്‍ നിങ്ങളോടു പറയും. ഞാന്‍ പറഞ്ഞാല്‍ മാത്രം ഇത്തരം കാര്യങ്ങള്‍ വിശ്വസിച്ചാല്‍ മതി. ഇപ്പോള്‍ ഞാന്‍ ഇങ്ങനെയൊക്കെ ജീവിച്ചു പൊയ്‌ക്കോട്ടെ,’ റിമി ടോമി പറഞ്ഞു.
സിനിമ രംഗത്തു നിന്നുള്ള ഒരാളെ തന്നെയാണ് റിമി വിവാഹം കഴിക്കാന്‍ പോകുന്നതെന്നാണ് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചത്.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…