Categories: Videos

രണ്ടാം വിവാഹം; വാര്‍ത്തകളെ തള്ളി റിമി ടോമി, ഒന്നു ജീവിച്ചു പൊക്കോട്ടെ എന്ന് താരം

വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് ഗായിക റിമി ടോമി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്റെ വിവാഹം സംബന്ധിച്ച് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്തകള്‍ വ്യാജമാണെന്നാണു റിമിയുടെ മറുപടി. തനിക്കു തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും എല്ലാവര്‍ക്കും ഇക്കാര്യമാണ് അറിയേണ്ടതെന്നും റിമി പറയുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് റിമി ടോമിയുടെ പ്രതികരണം.

‘രണ്ടു ദിവസമായി എനിക്കു തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വരികയാണ്. എല്ലാവര്‍ക്കും ചോദിക്കാനുള്ളത് ഒരേ കാര്യം. ‘കല്യാണം ആയോ റിമി?’. ഞാന്‍ വിവാഹിതയാകാന്‍ പോവുകയാണെന്നു പറഞ്ഞ് പല വിഡിയോകളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. എന്നില്‍ നിന്നും യാതൊരു പ്രതികരണവും ലഭിക്കാതെ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്നു മനസ്സിലാകുന്നില്ല. ഭാവിയില്‍ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുത്താല്‍ ഞാന്‍ നിങ്ങളോടു പറയും. ഞാന്‍ പറഞ്ഞാല്‍ മാത്രം ഇത്തരം കാര്യങ്ങള്‍ വിശ്വസിച്ചാല്‍ മതി. ഇപ്പോള്‍ ഞാന്‍ ഇങ്ങനെയൊക്കെ ജീവിച്ചു പൊയ്‌ക്കോട്ടെ,’ റിമി ടോമി പറഞ്ഞു.

സിനിമ രംഗത്തു നിന്നുള്ള ഒരാളെ തന്നെയാണ് റിമി വിവാഹം കഴിക്കാന്‍ പോകുന്നതെന്നാണ് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചത്.

 

 

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി വിന്‍സി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

സ്‌റ്റൈലിഷ് ലുക്കുമായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

24 hours ago

സാരിയില്‍ അടിപൊളിയായി ഇഷാനി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

24 hours ago

സാരിയില്‍ അതിസുന്ദരിയായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

2 days ago

സ്‌റ്റൈലിഷ് പോസുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago