Categories: Videos

‘കൊലപാതകി അവന്‍ തന്നെ’; അടിമുടി സസ്‌പെന്‍സ് നിറച്ച് സിബിഐ 5 ട്രെയ്‌ലര്‍ (വീഡിയോ)

അടിമുടി സസ്‌പെന്‍സ് നിറച്ച് സിബിഐ 5 – ദ ബ്രെയ്ന്‍ ട്രെയ്‌ലര്‍. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിന്റെ എല്ലാ ഉദ്വേഗങ്ങളും പ്രേക്ഷകരില്‍ നിറയ്ക്കുന്ന കിടിലന്‍ ട്രെയ്‌ലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. മമ്മൂട്ടിക്കൊപ്പം ജഗതി, മുകേഷ്, ആശ ശരത്ത്, രമേഷ് പിഷാരടി, സായ് കുമാര്‍, രഞ്ജി പണിക്കര്‍ എന്നിവരും ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

രണ്ട് മണിക്കൂറും 42 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ സീരിസിന്റെ അഞ്ചാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി, മുകേഷ്, ആശ ശരത്ത്, ജഗതി, പിഷാരടി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വേള്‍ഡ് വൈഡ് ആയാണ് സിബിഐ 5 റിലീസ് ചെയ്യുന്നത്. ജിസിസിയില്‍ വമ്പന്‍ റിലീസിനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നത്. മേയ് 1 ഞായര്‍ മുതല്‍ അഞ്ച് ദിവസത്തേക്ക് യുഎഇയില്‍ അവധിയാണ്. മലയാളത്തിലെ ഫസ്റ്റ് ഡേ ബോക്‌സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡ് ഇടുകയാണ് സിബിഐ 5 ലക്ഷ്യമിടുന്നത്.

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

6 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

6 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

6 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

10 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

10 hours ago