Salim Kumar and Shakeela
മലയാളത്തില്‍ വലിയൊരു തിയറ്റര്‍ വിജയമായ സിനിമയാണ് കിന്നാരത്തുമ്പികള്‍. മലയാളത്തിലെ എക്കാലത്തേയും പണംവാരി ബി ഗ്രേഡ് ചിത്രങ്ങളുടെ പട്ടികയില്‍ കിന്നാരത്തുമ്പികള്‍ ഉണ്ടാകും. സലിം കുമാറും കിന്നാരത്തുമ്പികളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, ഒരു ബി ഗ്രേഡ് മൂവി എന്ന് പറഞ്ഞല്ല തന്നെ അതിലേക്ക് അഭിനയിക്കാന്‍ വിളിച്ചതെന്ന് സലിം കുമാര്‍ പറയുന്നു.
അന്ന് ഷക്കീലയെയൊന്നും ആര്‍ക്കും അറിയില്ല. സുഹൃത്ത് റോഷന്‍ ആണ് എന്നെ കിന്നാരത്തുമ്പികളിലേക്ക് വിളിച്ചത്. വിനോദ് റോഷന്‍ എന്ന ഇരട്ട സംവിധായകരുണ്ട്. അവരില്‍ ഒരാളാണ് റോഷന്‍. മൂന്നാറ് ഭാഗത്താണ് ഷൂട്ടിങ് എന്നു പറഞ്ഞു. ഒരു അവാര്‍ഡ് പടമെന്ന് പറഞ്ഞാണ് എന്നെ അതിലേക്ക് വിളിക്കുന്നത്. എന്റെ ഭാഗം ചെയ്തപ്പോ അതില്‍ പ്രശ്‌നങ്ങളൊന്നും ഇല്ല. പടത്തിലും അങ്ങനെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സലിം കുമാര്‍ പറയുന്നു.
Shakeela
സിനിമ വിതരണത്തിനു എടുക്കാന്‍ അന്ന് ആരും വന്നില്ല. പിന്നീട് മസാല രംഗങ്ങള്‍ കയറ്റിയാലോ എന്ന് നിര്‍മാതാവ് ചോദിക്കുകയാണ്. വേറെ വഴിയൊന്നും ഇല്ല. എന്താണെങ്കില്‍ ചെയ്‌തോ, എന്റെ പടം പോസ്റ്ററില്‍ വയ്ക്കരുതെന്ന് പ്രൊഡ്യൂസറോട് ആവശ്യപ്പെട്ടു. അങ്ങനെ സംവിധായകന്‍ പോലും അറിയാതെ പ്രൊഡ്യൂസര്‍ രണ്ടാമത് ഷൂട്ട് ചെയ്തതാണ് മസാല രംഗങ്ങള്‍. തുടക്കത്തില്‍ നല്ല ഉദ്ദേശത്തോടെ ചെയ്ത സിനിമ മാത്രമായിരുന്നു കിന്നാരത്തുമ്പികളെന്നും സലിം കുമാര്‍ പറഞ്ഞു.
ഷക്കീലയുമായി എനിക്ക് സീന്‍ ഉണ്ടായിരുന്നില്ല. പിന്നീട് ചിന്തിക്കുമ്പോള്‍ അതൊരു നഷ്ടമായി തോന്നുന്നുണ്ട്. പോസ്റ്ററില്‍ തന്റെ തല വയ്ക്കരുതെന്ന് പറഞ്ഞപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ അത് അനുസരിച്ചെന്നും സലിം കുമാര്‍ പറഞ്ഞു.
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി.…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില് സ്ഥിരസാന്നിധ്യമായ താരമാണ്…
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
മലയാളി സിനിമാ രംഗത്തുനിന്നും തനിക്ക് മോശം അനുഭവങ്ങള്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…