Categories: Gossips

സേതുരാമയ്യരെ വരവേല്‍ക്കാന്‍ ഫാന്‍സ് ഷോയും; രണ്ടും കല്‍പ്പിച്ച് ആരാധകര്‍

സിബിഐ 5 – ദ ബ്രെയ്ന്‍ മേയ് ഒന്നിന് തിയറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് മമ്മൂട്ടി ആരാധകര്‍. മമ്മൂട്ടിയേക്കാള്‍ ഫാന്‍സ് സേതുരാമയ്യര്‍ക്ക് ഉണ്ടെന്ന് സാക്ഷാല്‍ മമ്മൂട്ടി തന്നെ പറഞ്ഞത് ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. റിലീസ് ദിവസം വന്‍ ആഘോഷങ്ങള്‍ക്കാണ് ആരാധകര്‍ പദ്ധതിയിട്ടിരിക്കുന്നത്. റിലീസിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ഓണ്‍ലൈന്‍ ടിക്കറ്റ് വിതരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സിബിഐ അഞ്ചാം ഭാഗത്തിന് റിലീസ് ദിവസം ഫാന്‍സ് ഷോയും ഉണ്ടാകും. രാവിലെ 8.30 നാണ് ഫാന്‍സ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. വേള്‍ഡ് വൈഡ് ആയാണ് സിബിഐ 5 റിലീസ് ചെയ്യുന്നത്. ജിസിസിയില്‍ വമ്പന്‍ റിലീസിനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നത്. മേയ് 1 ഞായര്‍ മുതല്‍ അഞ്ച് ദിവസത്തേക്ക് യുഎഇയില്‍ അവധിയാണ്. മലയാളത്തിലെ ഫസ്റ്റ് ഡേ ബോക്സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡ് ഇടുകയാണ് സിബിഐ 5 ലക്ഷ്യമിടുന്നത്.

Mammootty (CBI 5)

രണ്ട് മണിക്കൂറും 42 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ സീരിസിന്റെ അഞ്ചാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി, മുകേഷ്, ആശ ശരത്ത്, ജഗതി, പിഷാരടി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

6 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago