മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ആനി. വിവാഹശേഷം പേര് മാറ്റിയെങ്കിലും ആനി എന്ന് വിളിക്കാനാണ് മലയാളികള്‍ക്ക് ഇപ്പോഴും താല്‍പര്യം. സംവിധായകന്‍ ഷാജി കൈലാസാണ് ആനിയുടെ ജീവിതപങ്കാളി. സിനിമയില്‍ നിന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരെയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്. വിവാഹശേഷം ആനി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ക്രിസ്ത്യന്‍ കുടുംബത്തിലാണ് ആനി ജനിച്ചുവളര്‍ന്നത്. ഷാജി കൈലാസിനെ വിവാഹം കഴിച്ചതോടെ മതം മാറി ഹിന്ദുവായി. മതം മാറിയ ശേഷം താരം പേരും മാറ്റി. ചിത്ര ഷാജി കൈലാസ് എന്നാണ് പുതിയ പേര്. എന്നാല്‍, ഇപ്പോഴും എല്ലാവരും ആനിയെന്നാണ് വിളിക്കുന്നത്. എന്നാല്‍, മിസ്സിസ് ഷാജി കൈലാസ് എന്ന് വിളിക്കുന്നതാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്ന് ആനി പറയുന്നു.
ഇപ്പോഴും ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയയാണ് താരം. 1978 ജൂലൈ 21 നാണ് ആനിയുടെ ജനനം. 1993 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമയിലൂടെയാണ് ആനി സിനിമാലോകത്തേക്ക് എത്തുന്നത്. മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നായികയായി ആനി അഭിനയിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പെയിലെ ആനിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ദിലീപ്-മഞ്ജു വാര്യര്‍ ജോഡി ശ്രദ്ധിക്കപ്പെടുന്നത് സല്ലാപം എന്ന സിനിമയിലൂടെയാണ്. ലോഹിതദാസിന്റെ രചനയില്‍ സുന്ദര്‍ദാസ് ആണ് സല്ലാപം സംവിധാനം ചെയ്തത്. സിനിമ വലിയ വിജയമായി. യഥാര്‍ഥത്തില്‍ മഞ്ജു വാര്യര്‍ ആയിരുന്നില്ല ഈ സിനിമയില്‍ നായികയാകേണ്ടിയിരുന്നത്. സല്ലാപത്തിലേക്ക് ആദ്യം പരിഗണിച്ചത് ആനിയെയായിരുന്നു. കിരീടം ഉണ്ണിയാണ് ആനിയെ നിര്‍ദേശിച്ചത്. എന്നാല്‍ പിന്നീട് ലോഹിതദാസ് ഇടപെട്ടാണ് ആനിയെ മാറ്റിയത്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…