Categories: Gossips

മദ്യത്തോട് മോശം അവസ്ഥയിലാകുന്ന ആളല്ല ഞാന്‍: പൃഥ്വിരാജ്

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ഇരുവരും ഒന്നിച്ച് ഒരു അഭിമുഖങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള പഴയൊരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളൊരു അഭിമുഖമാണ് ഇത്.

പൃഥ്വിരാജ് എത്ര പെഗ് വരെ അടിക്കുമെന്ന് അവതാരകന്‍ ജോണ്‍ ബ്രിട്ടാസ് സുപ്രിയയോട് ചോദിക്കുന്നുണ്ട്. രണ്ട് മുതല്‍ മൂന്ന് പെഗ് വരെ മാത്രമേ പൃഥ്വി കുടിക്കൂ എന്നാണ് സുപ്രിയ പറയുന്നത്.

താന്‍ ഇതുവരെ മദ്യപിച്ച് ഫിറ്റായിട്ടില്ലെന്ന് പൃഥ്വിരാജും പറയുന്നു. മദ്യപാനത്തിന്റെ ഒടുവില്‍ ഫിറ്റാകുകയല്ല തന്റെ ചിന്തയെന്നും പൃഥ്വി പറയുന്നു. മദ്യപാനം ഒരു വലിയ സോഷ്യല്‍ ടൂളാണ്. മദ്യപാനം നല്ലതാണ് എന്നല്ല ഞാന്‍ പറയുന്നത്. മദ്യപിക്കുമ്പോള്‍ നാം കുറേ കാര്യങ്ങളെ കുറിച്ച് ചിന്തിക്കും. മദ്യപിച്ചാല്‍ എഴുതാന്‍ തോന്നാറുണ്ടെന്നും ഫിറ്റാകുക എന്ന അവസ്ഥയോട് വെറുപ്പാണെന്നും പൃഥ്വിരാജ് ഈ അഭിമുഖത്തില്‍ പറയുന്നു.

മദ്യം എന്റെ സുഹൃത്തല്ല. മദ്യപിച്ച് മോശം അവസ്ഥയിലാകുന്ന ആളല്ല ഞാന്‍. സോഷ്യല്‍ ഡ്രിങ്കിങ് ആണ് തനിക്ക് താല്‍പര്യമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തില്‍ ഹാപ്പിയാണ്

മലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങള്‍ സമ്മാനിച്ച നടിയാണ്…

2 days ago

എനിക്കും ലാലേട്ടനും ഇടയില്‍ പ്രശ്‌നങ്ങളില്ല; ഉര്‍വശി

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് ഉര്‍വശിയും മോഹന്‍ലാലും. ഭരതം,…

2 days ago

ഞാന്‍ അയാളുടെ മുഖത്തടിച്ചു; തുറന്നു പറഞ്ഞ് ആശ ശരത്

നോ പറയേണ്ടിടത്ത് നോ പറയണമെന്ന് നടി ആശ…

2 days ago

തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണം

തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് നടി പ്രിയങ്ക.…

2 days ago

വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് കൃഷ്ണ പ്രഭ

നടി, നര്‍ത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ…

3 days ago

ആ കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കൂട്ടി

'പള്ളിച്ചട്ടമ്പി'യിലെ കഥാപാത്രത്തിനായി താന്‍ ശരീരഭാരം കൂട്ടിയെന്ന് നടന്‍…

3 days ago