Categories: Gossips

ജീവിതത്തില്‍ അപ്രതീക്ഷിത അതിഥിയായി ക്യാന്‍സര്‍ എത്തി; എന്നിട്ടും തളരാതെ മംമ്ത, അതിജീവനത്തിന്റെ കഥ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മംമ്ത മോഹന്‍ദാസ്. സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമയത്താണ് മംമ്തയുടെ ജീവിതത്തിലേക്ക് കാന്‍സര്‍ എന്ന വില്ലന്‍ കടന്നുവരുന്നത്. എന്നാല്‍ മരണത്തെ മുന്നില്‍കണ്ട നിമിഷങ്ങളെ മംമ്ത പോരാടി തോല്‍പ്പിച്ചു. പഴയതിനേക്കാള്‍ ഊര്‍ജ്ജസ്വലയായി താരം സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

ശരീരത്തിലെ ലിംഫ് നോഡുകളെ ഗുരുതരമായി ബാധിക്കുന്ന ഹോഡ്ഗ്കിന്‍സ് ലിംഫോമയായിരുന്നു 2009 ല്‍ മംമ്തയില്‍ സ്ഥിരീകരിച്ചത്. സിനിമ കരിയര്‍ തുടങ്ങിയ സമയം. ഏഴ് വര്‍ഷത്തോളമാണ് മംമ്ത ഈ രോഗത്തോട് പോരാടിയത്. കരുത്തും ആത്മവിശ്വാസവും കൊണ്ട് കൃത്യമായ ചികിത്സകള്‍ നേടി മംമ്ത പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തി. അതിനിടയിലാണ് വിവാഹവും ഒരു വര്‍ഷത്തിനു ശേഷമുള്ള വിവാഹമോചനവും. ഇത് മംമ്തയെ മാനസികമായി ഒരുപാട് തളര്‍ത്തി. അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2013 ല്‍ മംമ്ത വീണ്ടും രോഗത്തിന്റെ പിടിയിലായി.

ഇത്രയും പ്രതിസന്ധികള്‍ക്കിടയിലും താരം തോറ്റു കൊടുക്കാന്‍ തയ്യാറായില്ല. വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. കീമോ ചെയ്തതിനു ശേഷം മുടി കൊഴിഞ്ഞപ്പോള്‍ ആ ചിത്രങ്ങള്‍ പോലും ആത്മവിശ്വാസത്തോടെ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ചിരുന്നു. അങ്ങനെ ഏഴ് വര്‍ഷത്തിലേറെ കാന്‍സറിനോട് പടപൊരുതി ജയിച്ച മംമ്ത വീണ്ടും സിനിമയില്‍ സജീവമാകുകയായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് പോസുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിയില്‍ അടിപൊളിയായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ മാര്‍ട്ടിന്‍.…

3 hours ago

സാരിയില്‍ ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

4 hours ago

അരമണിക്കൂറാണ് ഞാനും മകളും വഴിക്കിട്ടത്; അഭിരാമി

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…

1 day ago