Categories: Reviews

തകര്‍ന്നടിഞ്ഞ് വിജയ് ചിത്രം ബീസ്റ്റ്; തലയില്‍ കൈവച്ച് ആരാധകര്‍

ഇളയ ദളപതി വിജയ് ചിത്രം ‘ബീസ്റ്റ്’ പ്രേക്ഷകരെ നിരാശപ്പെടുത്തി. റിലീസ് ദിനമായ ഇന്ന് ആദ്യ ഷോയ്ക്ക് ശേഷം ആരാധകര്‍ വരെ തലയില്‍ കൈവെച്ചാണ് ഇറങ്ങിയത്. നെല്‍സണ്‍ സംവിധാനം ചെയ്ത ബീസ്റ്റ് വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍, ഒരര്‍ത്ഥത്തിലും ആരാധകരെ തൃപ്തിപ്പെടുത്താന്‍ ഈ വിജയ് ചിത്രത്തിനു സാധിച്ചില്ല.

പ്രേക്ഷകരെ ചിരിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട് സംവിധായകന്‍. തമാശ സീനുകളൊന്നും പ്രേക്ഷകരെ സ്പര്‍ശിക്കുന്നതു പോലുമില്ല. ഭീകരവാദവും അതിനെ അടിച്ചമര്‍ത്താനുള്ള സൂപ്പര്‍ഹീറോ പരിശ്രമവും ഒരു തരത്തിലും പ്രേക്ഷകരെ ഹരംകൊള്ളിക്കുന്നില്ല.

ദുര്‍ബലമായ തിരക്കഥയാണ് സിനിമയെ പിന്നോട്ട് വലിക്കുന്നത്. തിരക്കഥയുടെ പോരായ്മകള്‍ മറികടക്കാന്‍ സംവിധാനത്തിനോ വിജയ് എന്ന സൂപ്പര്‍താരത്തിനോ സാധിക്കാതെ പോകുന്നിടത്ത് ബീസ്റ്റ് വിജയ് സിനിമകളില്‍ ഏറ്റവും മോശം സിനിമകളുടെ പട്ടികയിലേക്ക് കയറുന്നു.

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

16 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

21 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

21 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

21 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

21 hours ago