Categories: Gossips

‘അഭിനയം നിര്‍ത്തണം, എന്നെ സംശയമായിരുന്നു’; വിവാഹത്തിന്റെ അടുത്ത് വരെ എത്തിയ പ്രണയം വേണ്ടെന്നുവച്ചത് എന്തിനാണെന്ന് വെളിപ്പെടുത്തി സുചിത്ര

വാനമ്പാടി സീരിയലിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സുചിത്ര നായര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ഥി കൂടിയാണ് ഇപ്പോള്‍ സുചിത്ര. തന്റെ മനസ്സില്‍ എപ്പോഴും തങ്ങി നില്‍ക്കുന്ന പഴയ പ്രണയത്തെ കുറിച്ചും ആ ബന്ധം തകരാനുണ്ടായ കാരണത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് സുചിത്ര ഇപ്പോള്‍. ബിഗ് ബോസ് ഷോയിലാണ് സുചിത്ര ഇതേ കുറിച്ച് സംസാരിച്ചത്.

ദേവി സീരിയല്‍ ചെയ്യുന്ന സമയത്ത് ഒരാളുമായി അടുപ്പമുണ്ടായിരുന്നെന്ന് സുചിത്ര പറയുന്നു. ആദ്യം പുള്ളിയുടെ ഇഷ്ടം തമാശയായാണ് എടുത്തത്. പിന്നീട് അദ്ദേഹം വീട്ടില്‍ വന്നു ചോദിച്ചു. പക്ഷേ, ജാതകങ്ങള്‍ തമ്മില്‍ ചേരില്ലായിരുന്നു. എന്നാല്‍ പുള്ളി ഒരു ജോത്സ്യനെ കണ്ട് ചേരുന്ന രീതിയില്‍ ജാതകമാക്കി. എന്നിട്ട് തന്റെ അമ്മയെ ജാതകം നോക്കാന്‍ അവിടേക്ക് കൊണ്ടുപോയെന്നും സുചിത്ര പറയുന്നു.

Suchithra Nair

ഏകദേശം എല്ലാം സെറ്റായതിനു ശേഷമാണ് പ്രണയിച്ചു തുടങ്ങിയത്. എനിക്ക് ബുള്ളറ്റില്‍ പോകാന്‍ വലിയ ഇഷ്ടമായിരുന്നു. പുള്ളിയോട് ആഗ്രഹം പറഞ്ഞപ്പോള്‍ തന്നേയും കൊണ്ട് കൊല്ലം വരെ പോയെന്നും സുചിത്ര ഓര്‍ക്കുന്നു.

വിവാഹം വരെ ആ ബന്ധം അടുത്തതാണ്. എന്നാല്‍ അദ്ദേഹത്തിനു തന്നെ സംശയമായിരുന്നെന്നും അങ്ങനെ ആ ബന്ധം അകലുകയായിരുന്നെന്നും താരം പറയുന്നു. ‘പുള്ളിയ്ക്ക് താന്‍ ഈ ഫീല്‍ഡില്‍ നില്‍ക്കുന്നത് ഇഷ്ടമല്ലായിരുന്നു. അഭിനയം നിര്‍ത്തണമായിരുന്നു. അതുപോലെ തന്നെ സംശയവും തോന്നി തുടങ്ങി. തന്നെ ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ സ്‌ക്രീന്‍ ഷോര്‍ട്ട് ഉള്‍പ്പെടെ അയച്ചു കൊടുക്കേണ്ട സാഹചര്യ വന്നു. തുടക്കത്തിലെ ഇങ്ങനെയൊരു പ്രശ്നം വന്നതോടെ ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നത് നല്ലതല്ലെന്ന് തോന്നി. അങ്ങനെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.’ സുചിത്ര പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരായായി നവ്യ നായര്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 hour ago

ഗ്ലാമറസ് ചിത്രങ്ങളുമായി രജിഷ വിജയന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്‍.…

1 hour ago

ചുവപ്പില്‍ അടിപൊളി ലുക്കുമായി സ്വാസിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സാരിയില്‍ മനോഹരിയായി അനുമോള്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കേസും വഴക്കുമാണ് ആ സിനിമ നശിപ്പിച്ചത്; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

21 hours ago

വിവാഹം എപ്പോള്‍? തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…

21 hours ago