Categories: Gossips

നടി വിമല രാമന്‍ വിവാഹിതയാകുന്നു; താലി ചാര്‍ത്തുക വിനയ് റായ്

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം നായികയായി അഭിനയിച്ച നടി വിമല രാമന്‍ വിവാഹിതയാകുന്നു. നടന്‍ വിനയ് റായ് ആണ് വിമലയ്ക്ക് താലി ചാര്‍ത്തുക. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്.

വിനയ് റായിക്കൊപ്പമുള്ള ചിത്രങ്ങള്‍ വിമല ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ‘പൊയ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല രാമന്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സുരേഷ് ഗോപിയ്ക്കൊപ്പം ടൈം എന്ന ചിത്രത്തില്‍ നായികയായി മലയാള സിനിമയിലെത്തി. പ്രണയകാലം, കോളേജ് കുമാരന്‍, നസ്രാണി, കല്‍ക്കത്ത ന്യൂസ്, ചാട്ടം, ഡാം 999 തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ നായികയായി എത്തി. ഗ്രാന്‍മയാണ് വിമലയുടെ ഏറ്റവും പുതിയ ചിത്രം.

Vimala Raman

‘ഉന്നാലെ ഉന്നാലെ’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് വിനയ് റായ്. ജയം കൊണ്ടേന്‍, എന്‍ട്രെന്‍ണ്ടും പുന്നഗൈ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി തിളങ്ങി. തുപ്പരിവാലന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ശിവകാര്‍ത്തികേയന്‍ ചിത്രം ഡോക്ടറിലും വില്ലന്‍ വേഷമാണ് അവതരിപ്പിച്ചത്. സൂര്യ നായകനായ എതിര്‍ക്കും തുനിന്തവനാണ് വിനയ്യുടേതായി ഒടുവില്‍ റിലീസിനെത്തിയ ചിത്രം.

 

 

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് പോസുമായി അനുമോള്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ലൂസിഫര്‍ 3 ഉറപ്പ്; ഏറ്റവും ചെലവേറിയ സിനിമ

ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…

14 hours ago

അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

16 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷ തല്‍വാര്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…

16 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

2 days ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

2 days ago