Bhavana
നടിയും സുഹൃത്തുമായ ഭാവനയ്ക്കൊപ്പമുള്ള മകന് ഇസഹാക്കിന്റെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്. കുഞ്ഞ് ഇസയെ ഭാവന ഒക്കത്തുവെച്ച് ഉമ്മ വയ്ക്കുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
‘ഭാവന ചേച്ചിയുടെ സ്നേഹം’ എന്ന് തുടങ്ങുന്ന ഹൃദ്യമായ കുറിപ്പോടെയാണ് ചാക്കോച്ചന് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഭാവന ചേച്ചിയുടെ സ്നേഹം. എന്റെ പ്രിയ സുഹൃത്തിനെ കാണാന്‍ എനിക്ക് സാധിച്ചില്ല. എന്നാല്‍ ഭാവന ചേച്ചിയുമായി ഒരു അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് എന്റെ മകന് സാധിച്ചു. കരുത്തയും സന്തോഷവതിയുമായി അവളെ കാണുന്നതില്‍ അതിയായ സന്തോഷം’, എന്ന് കുഞ്ചാക്കോ ബോബന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കുഞ്ചാക്കോ ബോബനും ഭാവനയും വളരെ അടുത്ത സുഹൃത്തുക്കളാണ്. കുഞ്ചാക്കോ ബോബന്റെ വീട്ടിലേക്ക് ഭാവന അതിഥിയായി ഇടയ്ക്കിടെ എത്താറുണ്ട്. കുഞ്ചാക്കോ ഭാര്യ പ്രിയയും ഭാവനയുടെ അടുത്ത സുഹൃത്താണ്.
പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സംവിധായകനാണ് ദിലീഷ് പോത്തൻ. അദ്ദേഹത്തിന്റെ…
മലയാള സിനിമയിലെ യുവതാരങ്ങളും അണിയറപ്രവർത്തകരും സാമൂഹിക പ്രതിബദ്ധതയുടെ…
മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധേയയായ നടി മുക്ത…
തമിഴ് സൂപ്പർതാരം സൂര്യയും സംവിധായകൻ ആർ.ജെ. ബാലാജിയും…
പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ 'ഓപ്പറേഷൻ സിന്ദൂറും' പ്രമേയമാക്കി…
മലയാള സിനിമയിൽ 47 വർഷങ്ങൾ പിന്നിട്ടിട്ടും അർഹമായ…