Categories: Videos

ഈ വരവ് രാജകീയം; വൈറലായി മിനി കൂപ്പറില്‍ ലാലേട്ടന്‍ വന്നിറങ്ങുന്ന വീഡിയോ

റിയല്‍ ലൈഫില്‍ മോഹന്‍ലാല്‍ ഡ്രൈവ് ചെയ്യുന്ന വീഡിയോ ആരാധകര്‍ പോലും അധികം കണ്ടുകാണില്ല. പൊതുവെ ഡ്രൈവറെ വച്ചാണ് മോഹന്‍ലാല്‍ കൂടുതലും യാത്ര ചെയ്യുക.

ലാലേട്ടന് വാഹനങ്ങള്‍ നിരവധിയുണ്ടെങ്കിലും അവയെല്ലാം വിശ്വസ്തരായ ഡ്രൈവര്‍മാരാണ് ഓടിക്കുക. എന്നാല്‍ ഇത്തവണ സ്‌റ്റൈലന്‍ ലുക്കില്‍ വാഹനം ഡ്രൈവ് ചെയ്തുവരുന്ന ലാലേട്ടന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മിനി കൂപ്പര്‍ ഡ്രൈവ് ചെയ്തുവരുന്ന ലാലേട്ടനെ വീഡിയോയില്‍ കാണാം. സുഹൃത്തും ബിസിനസുകാരനുമായ സമീര്‍ ഹംസയുടെ മിനി കൂപ്പര്‍ ജോണ്‍ കൂപ്പര്‍ വര്‍ക്‌സാണ് താരം ഡ്രൈവ് ചെയ്യുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ ലോക്കേഷനിലേക്കാണ് വാഹനമോടിച്ചെത്തിയത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം നടക്കുന്നത്.

മിനി സ്‌റ്റൈലിഷ് പതിപ്പാണ് ജോണ്‍കൂപ്പര്‍ വര്‍ക്‌സ്. രണ്ട് ലീറ്റര്‍ എന്‍ജിനുള്ള വാഹനത്തിന്റെ കരുത്ത് 231 എച്ച്പിയാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.1 സെക്കന്‍ഡ് മാത്രം മതി ഈ വാഹനത്തിന്.

 

അനില മൂര്‍ത്തി

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

3 hours ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

3 hours ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

3 hours ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

3 hours ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago