Will Smith
ഓസ്‌കര്‍ ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍. അവതാരകന്‍ ക്രിസ് റോക്കിനെ നടന്‍ വില്‍ സ്മിത്ത് വേദിയില്‍ കയറി ആക്രമിച്ചു. തന്റെ ഭാര്യയെ കുറിച്ച് ക്രിസ് റോക്ക് മോശം പരാമര്‍ശം നടത്തിയെന്നും അതാണ് ആക്രമിക്കാനുള്ള കാരണമെന്നുമാണ് വില്‍ സ്മിത്ത് പറയുന്നത്.
ക്രിസ് റോക്കിന്റെ പരാമര്‍ശത്തിന് പിന്നാലെ ഓസ്‌കര്‍ വേദിയില്‍ കയറി അവതാരകന്റെ മുഖത്ത് താരം അടിക്കുകയായിരുന്നു. ക്രിസ് റോക്കിനെ തല്ലിയ ശേഷം തിരിച്ച് വന്ന് കസേരയിലിരുന്ന വില്‍ സ്മിത്ത് തുടര്‍ന്ന് ആക്രോശിക്കുകയും ചെയ്തു. ‘നിങ്ങളുടെ വഷളന്‍ വായ കൊണ്ട് എന്റെ ഭാര്യയെ കുറിച്ച് സംസാരിക്കരുത്’ എന്നാണ് വില്‍ സ്മിത്തിന്റെ ആക്രോശം.
അതേസമയം, എന്തെങ്കിലും പ്രാങ്കിന്റെ ഭാഗമായിരുന്നോ ഇതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വിവാദത്തില്‍ ഇത് വരെ ഔദ്യോഗികമായ വിശദീകരണം ഒന്നും പുറത്ത് വന്നിട്ടില്ല.
കിങ് റിച്ചര്‍ഡ് എന്ന സിനിമയിലെ അഭിനയത്തിനാണ് 94-ാം ഓസ്‌കറില്‍ മികച്ച നടനായി വില്‍ സ്മിത്ത് തിരഞ്ഞെടുക്കപ്പെട്ടത്.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…