Categories: Gossips

കഴിഞ്ഞ തവണത്തേക്കാള്‍ പ്രതിഫലം വര്‍ധിപ്പിച്ച് മോഹന്‍ലാല്‍; ബിഗ് ബോസ് ഷോയുടെ അവതാരകനാകാന്‍ സൂപ്പര്‍താരം വാങ്ങുന്നത് കോടികള്‍ !

ബിഗ് ബോസ് മലയാളം സീസണ്‍ 4 ആരംഭിക്കുകയാണ്. മാര്‍ച്ച് 27 ഞായറാഴ്ചയാണ് ഗ്രാന്റ് ഓപ്പണിങ്. വൈകിട്ട് ഏഴ് മണിക്കാണ് ഗ്രാന്റ് ഓപ്പണിങ് സംപ്രേഷണം ചെയ്യുക. കഴിഞ്ഞ മൂന്ന് സീസണിലേതും പോലെ ഈ സീസണിലും മോഹന്‍ലാല്‍ തന്നെയാണ് ബിഗ് ബോസ് ഷോയുടെ അവതാരകന്‍.

മുംബൈ ഗോരെഗാവിലെ ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് സീസണ്‍ 4 ന്റെ സെറ്റ്. പ്രശസ്ത സംവിധായകനും ആര്‍ട്ട് ഡയറക്ടറുമായ ഓമുങ് കുമാര്‍ ആണ് ബിഗ് ബോസ് വീടിന്റെ ശില്‍പ്പി.

ബിഗ് ബോസ് അവതാരകനായി എത്താന്‍ മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുന്‍ സീസണുകള്‍ പോലെ കോടികളാണ് മോഹന്‍ലാല്‍ ബിഗ് ബോസ് ഷോ ചെയ്യാന്‍ വാങ്ങുന്നത്.

കഴിഞ്ഞ സീസണില്‍ 15 കോടിയാണ് മോഹന്‍ലാല്‍ ബിഗ് ബോസ് ഷോയുടെ അവതാരകനാകാന്‍ വാങ്ങിയത്. ഇത്തവണ പ്രതിഫലം വര്‍ധിപ്പിച്ചു. ഏകദേശം മൂന്ന് കോടി രൂപയാണ് ഇത്തവണ മോഹന്‍ലാല്‍ വര്‍ധിപ്പിച്ചത്. അതായത് 18 കോടിയോളമാണ് ഇത്തവണത്തെ പ്രതിഫലം. നൂറ് ദിവസം നടക്കുന്ന ഷോയില്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്നത് വെറും 15 ദിവസങ്ങളില്‍ മാത്രമാണ്. ബിഗ് ബോസ് പ്രൊമോഷന്‍ ഷൂട്ടുകളും ചേര്‍ത്താണ് ഈ 18 കോടി പ്രതിഫലം.

അനില മൂര്‍ത്തി

Recent Posts

വെള്ളിത്തിരയ്ക്കപ്പുറം ‘സോൾ സിസ്റ്റേഴ്സ്’; സോഷ്യൽ മീഡിയയെ മയക്കി ഋതികയുടെയും ശാലിനിയുടെയും ചിത്രങ്ങൾ!

സിനിമയിലെ ആത്മബന്ധങ്ങൾ വെറും ക്യാമറയ്ക്ക് മുന്നിൽ മാത്രമാണെന്ന്…

3 hours ago

തളരുമ്പോൾ താങ്ങായി അമ്മ; അനുപമയുടെ ‘തണൽ’ !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അനുപമ പരമേശ്വരന്റെ…

3 hours ago

കാലം മാറിയിട്ടും മാറാത്ത ആത്മബന്ധം; വിജയരാഘവനൊപ്പമുള്ള അപൂർവ്വ നിമിഷങ്ങൾ പങ്കുവെച്ച് ജയശ്രീ

വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ഒന്നിച്ച് അഭിനയിക്കുമ്പോൾ അവൾ…

3 hours ago

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

22 hours ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

22 hours ago