Categories: Gossips

വിനായകന്റേത് ആണ്‍ പ്രിവില്ലേജില്‍ നിന്നുള്ള പ്രതികരണം, ആ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ മുഖത്ത് പൊട്ടിക്കും: സ്മൃതി പരുത്തിക്കാട്

നടന്‍ വിനായകന്റെ വിവാദ പരാമര്‍ശത്തില്‍ ശക്തമായി പ്രതികരിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാട്. മീഡിയ വണ്‍ ചാനലിലെ ഔട്ട് ഓഫ് ഫോക്കസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി. വാര്‍ത്താസമ്മേളനത്തിനിടെ വനിത മാധ്യമപ്രവര്‍ത്തകയോട് വിനായകന്‍ നടത്തിയ പരാമര്‍ശം അശ്ലീലവും ആണഹന്തയില്‍ നിന്നുള്ളതാണെന്നും സ്മൃതി പറഞ്ഞു. ആ മാധ്യമപ്രവര്‍ത്തകയുടെ സ്ഥാനത്ത് തന്നോടായിരുന്നു വിനായകന്‍ ആ ചോദ്യം ചോദിക്കുന്നതെങ്കില്‍ മുഖത്ത് അടി പൊട്ടിക്കുമെന്നും സ്മൃതി പറഞ്ഞു.

‘ ആണഹന്തയില്‍ നിന്നും ആണിന്റെ പ്രിവില്ലേജില്‍ നിന്നുമുള്ള പ്രതികരണമാണ് വിനായകന്റേത്. കണ്‍സെന്റ് എന്താണെന്ന് അയാള്‍ക്ക് അറിയില്ല. അവിടെ ഇരിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് ഭാര്യയ്ക്കൊപ്പം അല്ലാതെ മറ്റ് സ്ത്രീകളോട് സെക്സിന് പോയിട്ടില്ലേ എന്ന് കുത്തി കുത്തി ചോദിക്കുകയാണ്. അങ്ങനെ ചോദിക്കാന്‍ അയാള്‍ക്ക് എന്താണ് അധികാരം. ഒട്ടും മാന്യമല്ലാത്ത ഭാഷയിലാണ് അവിടെ ഇരിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകയോട് വിനായകന്‍ സംസാരിക്കുന്നത്. ഈ പെണ്ണിനോട് തോന്നിയാല്‍ ഞാന്‍ ചോദിക്കുമെന്നാണ് വിനായകന്‍ പറയുന്നത്. ആ സ്ഥാനത്ത് ഞാന്‍ ആണെങ്കില്‍ ചെന്ന് മുഖത്ത് പൊട്ടിക്കും. അതാണ് അയാള്‍ക്കുള്ള മറുപടി. അയാള്‍ക്ക് അങ്ങനെയാണ് മറുപടി കൊടുക്കേണ്ടത്,’ സ്മൃതി പറഞ്ഞു.

Vinayakan

വിനായകന്റെ വാക്കുകള്‍:

‘ എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ? ഞാന്‍ ചോദിക്കട്ടെ, ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്തു ചെയ്യും? എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ടു വന്നു ചോദിച്ചിട്ടില്ല.’ – വിനായകന്‍ പറഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

5 hours ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

5 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

10 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

10 hours ago