KGF vs Beast
ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ബോക്‌സ്ഓഫീസില്‍ പോരാട്ടത്തിനൊരുങ്ങുന്നു. ഇളയ ദളപതി വിജയ് നായകനാകുന്ന ‘ബീസ്റ്റി’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 13 ന് വിഷു റിലീസായി ബീസ്റ്റ് തിയറ്ററുകളിലെത്തും.
ഏറെ ആരാധകരുള്ള മറ്റൊരു ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 ഏപ്രില്‍ 14 നാണ് തിയറ്ററുകളിലെത്തുക. കെജിഎഫിലെ റോക്കി ഭായിയും ബീസ്റ്റിലെ വിജയിയും ബോക്‌സ്ഓഫീസില്‍ ഏറ്റുമുട്ടുമ്പോള്‍ തീ പാറുമെന്ന് ഉറപ്പ്.
ഡോക്ടറിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക. ഒന്‍പത് വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്‌ച്ചേഴ്‌സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ഇത്. ‘വേട്ടൈക്കാരന്‍’, ‘സുറ’, ‘സര്‍ക്കാര്‍’ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.
സിനിമയിലെ ആത്മബന്ധങ്ങൾ വെറും ക്യാമറയ്ക്ക് മുന്നിൽ മാത്രമാണെന്ന്…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അനുപമ പരമേശ്വരന്റെ…
വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ഒന്നിച്ച് അഭിനയിക്കുമ്പോൾ അവൾ…
ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…