Categories: latest news

വമ്പന്‍ പ്രഖ്യാപനവുമായി ദുല്‍ഖര്‍ സല്‍മാന്‍

സോഷ്യല്‍ മീഡിയയിലൂടെ വമ്പന്‍ പ്രഖ്യാപനവുമായി ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ആദ്യ വെബ് സീരീസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സി’നെ കുറിച്ചുള്ള അപ്‌ഡേറ്റാണ് സൂപ്പര്‍താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. വെബ് സീരീസിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ദുല്‍ഖര്‍ പങ്കുവെച്ചു.

ഒരു ത്രില്ലടിപ്പിക്കുന്ന സവാരിക്കായി തയ്യാറായിക്കോളു എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. രാജ്-ഡികെ കൂട്ടുകെട്ടില്‍ രാജ് കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സുമന്‍ കുമാര്‍ എന്നിവരും സീരീസിലൂടെ ഒന്നിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് വെബ് സീരീസ് സംപ്രേഷണം ചെയ്യുക.

90കളിലെ കാലഘട്ടമാണ് കഥയുടെ പശ്ചാത്തലം. റൊമാന്‍സ്, ക്രൈം, ഹ്യൂമര്‍ എന്നിവയെല്ലാം നിറഞ്ഞ ഒരു പാക്കേജ് ആണ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്’ എന്നാണ് റിപ്പോര്‍ട്ട്. ഫാമിലിമാന്‍ എന്ന ഇന്ത്യയിലെ ഹിറ്റ് വെബ് സീരീസ് ഒരുക്കിയ രാജ് ആന്‍ഡ് ഡികെയുടെ പുതിയ പ്രൊജക്റ്റാണ് ഈ സീരീസ്.

‘സീറ്റ് ബെല്‍റ്റ് ധരിച്ച് എന്നോടൊപ്പം 90-കളിലേക്കുള്ള ഒരു യാത്രയ്ക്ക് നിങ്ങളും തയ്യാറായിക്കോളു. ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സില്‍ നിന്നുള്ള എന്റെ ഫസ്റ്റ് ലുക്ക് ഇതാ അവതരിപ്പിക്കുന്നു. എന്റെ ആദ്യ വെബ് സീരീസും രാജ് & ഡികെ, രാജ് കുമാര്‍ റാവു ആദര്‍ശ് ഗൗരവ് ഗുല്‍ഷന്‍ ദേവയ്യ സുമന്‍ കുമാര്‍ എന്നിവരുമായുള്ള എന്റെ ആദ്യ കൂട്ടുകെട്ടുമാണ് ഇത്. ഈ ത്രില്ലിംഗ് റൈഡിനായി എന്നോടൊപ്പം ഇവരും ചേരും. നെറ്റ്ഫ്‌ലിക്‌സില്‍ ഉടന്‍ വരുന്നു.’ ദുല്‍ഖര്‍ കുറിച്ചു.

 

 

 

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

11 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

16 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

16 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

17 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

17 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

17 hours ago