Categories: Gossips

മംമ്ത മോഹന്‍ദാസിനോട് ആസിഫ് അലിക്ക് കടുത്ത പ്രണയം ! ഒടുവില്‍ സംഭവിച്ചത് ഇതാണ്

മലയാള സിനിമയില്‍ ആസിഫ് അലിയേക്കാള്‍ സീനിയറാണ് മംമ്ത മോഹന്‍ദാസ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം ‘കഥ തുടരുന്നു’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയുടെ സെറ്റില്‍വച്ച് ആസിഫ് അലി മംമ്ത മോഹന്‍ദാസിനെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. മംമ്തയോട് തനിക്ക് തോന്നിയത് പ്രേമമായിരുന്നു എന്ന് തെറ്റിദ്ധരിച്ചു എന്നാണ് പില്‍ക്കാലത്ത് ഇതേകുറിച്ച് ആസിഫ് അലി ചിരിച്ചുകൊണ്ട് പറഞ്ഞത്.

കഥ തുടരുന്നു എന്ന സിനിമയിലെ റൊമാന്റിക് ഗാനത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഈ പാട്ടില്‍ വളരെ റൊമാന്റിക് ആയ ചില രംഗങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ അഭിനയിക്കുമ്പോഴാണ് തനിക്ക് മംമ്തയോട് പ്രണയം തോന്നിയതെന്ന് ആസിഫ് അലി പറയുന്നു. സെറ്റില്‍ മംമ്ത തന്നെ വളരെ കംഫര്‍ട്ടബിളാക്കിയെന്നും അതിനെ താന്‍ പ്രണയമായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും ആസിഫ് പറഞ്ഞു.

Asif Ali and Mamta Mohandas

മംമ്തയോട് തനിക്ക് ഭയങ്കര പ്രണയം തോന്നിയിട്ടുണ്ടെന്നും പിന്നീട് അത് ആലോചിക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ആസിഫ് പറഞ്ഞു. ആസിഫിന്റെ കരിയറിലെ ആദ്യത്തെ പ്രണയ ഗാനമായിരുന്നു കഥ തുടരുന്നു എന്ന ചിത്രത്തിലെ ആരോ പാടുന്നു ദൂരെ എന്ന ഗാനം. സിനിമയിലെ ആസിഫിന്റെ സീനുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഈ ഗാന രംഗം ചിത്രീകരിച്ചത്. കഥ തുടരുന്നു സിനിമയുടെ സെറ്റില്‍വച്ചാണ് ആസിഫ് മംമ്തയെ ആദ്യമായി നേരിട്ടു കാണുന്നതും.

 

അനില മൂര്‍ത്തി

Recent Posts

സിസേറിയന്‍ കഴിഞ്ഞ് 28 ദിവസത്തിന് ശേഷം അഭിനയിക്കാന്‍ പോയി: ചന്ദ്ര ലക്ഷ്മണ്‍

മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും…

8 hours ago

എന്നെക്കുറിച്ച് മോശം പറഞ്ഞില്ലേ? റിയാസിനെതിരെ ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

8 hours ago

സോഷ്യല്‍ മീഡിയയില്‍ മോശം കമന്റ്; മറുപടിയുമായി മാളവിക മോഹനന്‍

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…

9 hours ago

അച്ഛനുണ്ടായിരുന്നെങ്കിലെന്ന് ഇന്ദ്രന്‍ പറയും: പൂര്‍ണിമ ഇന്ദ്രജിത്ത്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്.…

9 hours ago

തിരിച്ച് എപ്പോള്‍ വരുമെന്ന് അറിയാത്തതിന്റെ സങ്കടമുണ്ട്: ശ്രുതി രജനീകാന്ത്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

9 hours ago

സഹോദരിമാര്‍ ജപ്പാനില്‍; നിറവയറില്‍ മാലിദ്വീപില്‍ അടിച്ച്‌പൊളിച്ച് ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

10 hours ago