Nikki Galrani
പ്രമുഖ തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണി വിവാഹിതയാകുന്നു. 1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തിയ നിക്കിയെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം നിക്കി തിളങ്ങിയിട്ടുണ്ട്.
നിക്കിയുടെ വിവാഹവാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. തമിഴ് നടന്‍ ആദിയെയാണ് നിക്കി വിവാഹം കഴിക്കുന്നത്. ഇരുവരും അടുപ്പത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
Nikki and Aadhi
ആദിയുമായുള്ള നിക്കി ഗല്‍റാണിയുടെ വിവാഹം ഉടന്‍ ഉണ്ടാകും എന്നാണ് പുറത്തു വരുന്ന വിവരം. ആദ്യം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സ്വകാര്യമായി നിശ്ചയം നടത്താനാണ് തീരുമാനിച്ചിരിയ്ക്കുന്നത്. പിന്നീട് ആര്‍ഭാടമായി ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം ക്ഷണിച്ച് വിവാഹ ചടങ്ങുകളും നടത്തുമെന്നാണ് വിവരം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…
തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് സ്നേഹ.…