Mammootty (Puzhu)
മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസ് ആകാന്‍ ഒരുങ്ങുകയാണ് ‘പുഴു’. നവാഗതയായ രത്തീന സംവിധാനം ചെയ്ത ചിത്രമാണ് ‘പുഴു’. ചിത്രം ഒ.ടി.ടി. പ്ലാറ്റ്ഫോമായ സോണി ലിവില്‍ റിലീസ് ചെയ്യുമെന്ന് രത്തീന അറിയിച്ചു. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. പാര്‍വതി തിരുവോത്താണ് നായിക.
‘പുഴു എന്ന ചിത്രത്തിന്റെ കഥ എന്നെ വളരെ അധികം എക്സൈറ്റ് ചെയ്യിപ്പിച്ചിരുന്നു. ഒരു നടനെന്ന നിലയില്‍ എന്നെത്തന്നെ റീഇന്‍വെന്റ് ചെയ്യുകയും, പുതിയതും കൂടുതല്‍ ആവേശകരവുമായ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുക എന്നതാണ് എന്റെ ലക്ഷ്യം. പുഴു അത്തരത്തിലുള്ള ഒരു സിനിമയാണ്. അത് പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് മമ്മൂട്ടി പറഞ്ഞത്.
Mammootty in Puzhu
ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് സൂചന. പുഴുവിന്റെ ടീസറും പോസ്റ്ററുകളും നേരത്തെ പുറത്തിറങ്ങിയിരുന്നു.
സ്‌റ്റൈലിഷ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന് ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…