Categories: Videos

മമ്മൂട്ടിയുടെ അസാധ്യ മെയ് വഴക്കം കണ്ട് കയ്യടിച്ച് അമല്‍ നീരദ്; ഭീഷ്മ പര്‍വ്വം മേക്കിങ് വീഡിയോ കാണാം

71-ാം വയസ്സിലും മലയാളികളെ ഞെട്ടിച്ച് മമ്മൂട്ടി. സൂപ്പര്‍ഹിറ്റ് ചിത്രം ഭീഷ്മ പര്‍വ്വത്തിലെ സംഘട്ടനരംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ഈ വീഡിയോയിലാണ് അസാധ്യ മെയ് വഴക്കത്തോടെ യുവാക്കളെ പോലും ഞെട്ടിക്കുന്ന മമ്മൂട്ടിയുടെ പ്രകടനം കാണുന്നത്.

സംവിധായകന്‍ അമല്‍ നീരദ് മമ്മൂട്ടിയുടെ ഫൈറ്റ് സീന്‍ കണ്ട് കയ്യടിക്കുന്നത് വീഡിയോയില്‍ കാണാം. മമ്മൂട്ടിയാണ് മേക്കിങ് വീഡിയോ പങ്കുവെച്ചത്. മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഭീഷ്മ പര്‍വ്വത്തിലെ ഫാക്ടറി ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്നതാണ് കാണിക്കുന്നത്.

അതേസമയം, ബോക്‌സ്ഓഫീസില്‍ പുതിയ ഉയരങ്ങള്‍ താണ്ടുകയാണ് ഭീഷ്മ പര്‍വ്വം. സൗദി അറേബ്യയില്‍ ഏറ്റവുമധികം കളക്ഷന്‍ ലഭിക്കുന്ന ഇന്ത്യന്‍ സിനിമയായി മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം. സിനിമയുടെ ജിസിസി വിതരണം ഏറ്റെടുത്ത ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ഈ വിവരം പുറത്തുവിട്ടത്. വിജയ് ചിത്രം മാസ്റ്ററിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് ഭീഷ്മ പര്‍വ്വം സൗദിയില്‍ ഒന്നാമതെത്തിയത്. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം. അതേസമയം, ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 75 കോടി പിന്നിട്ടു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago