Categories: latest news

‘രണ്ട് വൃക്കകളും തകരാറില്‍ ഒപ്പം ലിവര്‍ സിറോസിസും’; നടി അംബിക റാവുവിന്റെ ജീവിതം ദുരിതത്തില്‍, ചികിത്സയ്ക്ക് പണമില്ല !

ക്യാരക്ടര്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് അംബികാ റാവു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ബേബി മോളുടെ അമ്മ വേഷം അവതരിപ്പിച്ചിരിക്കുന്നത് അംബികയാണ്. തൃശൂര്‍ സ്വദേശിനി കൂടിയാണ് അംബിക.

അംബികയുടെ ജീവിതം ഇന്ന് ഏറെ ദുരിതപൂര്‍ണ്ണമാണ്. അംബികയുടെ രണ്ട് വൃക്കകളും തകരാറിലാണ്. അതോടൊപ്പം ലിവര്‍ സിറോസിസും. ഇപ്പോള്‍ ചികിത്സയ്ക്ക് പോലും പണം കണ്ടെത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടിലാണ് ഈ കലാകാരി. സംവിധായകന്‍ അനിന്‍ രാധാകൃഷ്ണ മേനോനാണ് അംബികയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചതും സഹായം അഭ്യര്‍ഥിച്ചതും.

Ambika Rao in Kumbalangi Nights

അംബിക സഹോദരന്റെ ഫ്‌ളാറ്റിലാണ് ഇപ്പോള്‍ താമസിക്കുന്നത്. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിന് സമീപമാണ് ഫ്‌ളാറ്റ്. രണ്ട് വൃക്കകളും നേരത്തെതന്നെ തകരാറിലായി. ആഴ്ചയില്‍ മൂന്ന് പ്രാവശ്യമാണ് ഡയാലിസിസ് നിര്‍ദേശിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് അത് രണ്ട് തവണയായി ചെയ്തുവരുന്നു. ഒരുവിധം പ്രശ്നങ്ങളൊന്നുമില്ലാതെ പോവുകയായിരുന്നു. പക്ഷേ കോവിഡ് എല്ലാം തകര്‍ത്ത് കളഞ്ഞു. ഇപ്പോള്‍ ലിവര്‍ സിറോസിസ് മാത്രമല്ല വയറ്റിനുള്ളില്‍ ജലം വന്ന് നിറയുന്നുമുണ്ട്. ജലം നിറയുമ്പോഴുള്ള ഭാരം നിമിത്തം എഴുന്നേറ്റ് നില്‍ക്കാന്‍പോലുമാകുന്നില്ല. ഡയാലിസിസിനും മരുന്നിനുമൊക്കെയായി നല്ലൊരു തുക കണ്ടെത്തേണ്ടതുണ്ട്. ചിലപ്പോള്‍ ചില സുമനസ്സുകള്‍ അംബികയെ സഹായിക്കും. അതാണ് ആകെയുള്ള ആശ്വാസം. പക്ഷേ ഇപ്പോഴത്തെ അവസ്ഥ തീരെ മോശമാണെന്നും അനില്‍ രാധാകൃഷ്ണ മേനോന്‍ പറയുന്നു.

 

 

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

13 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

20 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago