Idavela Babu
വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് ഇടവേള ബാബു. മാത്രമല്ല താരസംഘടനയായ ‘അമ്മ’യുടെ സെക്രട്ടറിയാണ് അദ്ദേഹം. താരസംഘടനയില്‍ കാര്യങ്ങളെല്ലാം ചലിപ്പിക്കുന്നത് ബാബുവാണ്. തികഞ്ഞ ഉത്തരവാദിത്ത ബോധമാണ് ബാബുവിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇടവേള ബാബു വിവാഹം കഴിക്കാത്തത് തങ്ങള്‍ക്കൊക്കെ വേണ്ടിയാണെന്ന് നടി മേനക ‘അമ്മ’യുടെ ഒരു ചടങ്ങില്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഇതാ വിവാഹം കഴിക്കാതെ ബാച്ച്‌ലര്‍ ലൈഫ് നയിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇടവേള ബാബു.
ബാച്ച്‌ലര്‍ ലൈഫ് ആകുമ്പോള്‍ ഒരുപാട് സമയം നമ്മുടെ കൈയില്‍ ഉണ്ടാകുമെന്നാണ് ബാബു പറയുന്നത്. ഫാമിലി ലൈഫ് നടത്തുന്നില്ല എന്ന് പറയാന്‍ പറ്റില്ല. വീട്ടില്‍ ചേട്ടന്റെ മകന്റെ കാര്യങ്ങളെല്ലാം താനാണ് നോക്കുന്നതെന്നും ബാബു പറഞ്ഞു.
Idavela Babu
നമുക്ക് അറുപത് വയസു വരെ ഒറ്റയ്ക്ക് എവിടെയും പോകാം. മറ്റൊരാളുടെ ആവശ്യം വരുമ്പോള്‍ വിവാഹം ചെയ്യുക. അവിവാഹിതനായാല്‍ കുറച്ച് നുണ പറഞ്ഞാല്‍ മതി. സുഹൃത്തുക്കള്‍ക്ക് എട്ടു മണി കഴിഞ്ഞാല്‍ ഭാര്യമാരുടെ കോള്‍ വരും ‘പുറപ്പെട്ടു’, ‘അവിടെയെത്തി’ എന്നൊക്കെ നുണ പറയേണ്ടി വരുന്നു, എനിക്കതില്ല. ബെഡ് കണ്ടാല്‍ അപ്പോള്‍ തന്നെ താന്‍ ഉറങ്ങും. ഒരു ടെന്‍ഷനുമില്ല. എന്നാല്‍ പലര്‍ക്കും ഗുളിക വേണം. അല്ലെങ്കില്‍ രണ്ടെണ്ണം സേവിക്കണം. കല്യാണം കഴിച്ചാല്‍ നമ്മള്‍ ചിന്തിക്കാത്ത വശങ്ങള്‍ വരെ കണ്ടെത്തുന്ന ആള്‍ ഉണ്ടായേക്കും. സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കില്‍ ബാച്ചിലര്‍ ലൈഫാണ് നല്ലതെന്നും ഇടവേള ബാബു പറഞ്ഞു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…