Categories: latest news

സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചിട്ടും പ്രേക്ഷകരെ നിരാശപ്പെടുത്തിയ സിനിമകള്‍

സൂപ്പര്‍താര സിനിമകള്‍ ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിയുക സ്വാഭാവികമാണ്. വലിയ പ്രതീക്ഷകളോടെ എത്തിയ പല സൂപ്പര്‍താര ചിത്രങ്ങളും പ്രേക്ഷകരെ തൃപ്തിപ്പെടുത്താതിരുന്നിട്ടുണ്ട്. അതില്‍ തന്നെ സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച് എത്തിയിട്ടും നിരാശ മാത്രം സമ്മാനിച്ച ചില സിനിമകളുണ്ട്. ആ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

1. ദി കിങ് ആന്റ് ദി കമ്മിഷണര്‍

രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2012 ല്‍ റിലീസ് ചെയ്ത ചിത്രമാണ് ദി കിങ് ആന്റ് ദി കമ്മിഷണര്‍. മമ്മൂട്ടിയുടെ ഐക്കോണിക്ക് കഥാപാത്രമായ കിങ്ങിലെ ജോസഫ് അലക്‌സ് തേവള്ളിപ്പറമ്പിലും സുരേഷ് ഗോപിയുടെ കമ്മിഷണര്‍ സിനിമയിലെ ഐക്കോണിക്ക് കഥാപാത്രം ഭരത്ചന്ദ്രന്‍ ഐപിഎസും ഒന്നിച്ച സിനിമയാണ് ദി കിങ് ആന്റ് ദി കമ്മിഷണര്‍. വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രം ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞു.

2. കമ്മത്ത് ആന്റ് ദി കമ്മത്ത്

മമ്മൂട്ടിയും ദിലീപും സഹോദരങ്ങളുടെ വേഷത്തിലെത്തിയ ചിത്രമാണ് കമ്മത്ത് ആന്റ് ദി കമ്മത്ത്. 2013 ല്‍ റിലീസ് ചെയ്ത ചിത്രം തോംസണ്‍ കെ.തോമസ് ആണ് സംവിധാനം ചെയ്തത്. കോമഡി ഴോണറില്‍ എത്തിയ ചിത്രം ബോക്‌സ്ഓഫീസില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

Kammath and Kammath

3. ജനകന്‍

എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ സഞ്ജീവ് എന്‍.ആര്‍.സംവിധാനം ചെയ്ത ചിത്രമാണ് ജനകന്‍. മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ച ചിത്രം ബോക്‌സ്ഓഫീസില്‍ പരാജയമായിരുന്നു.

4. സലാം കാശ്മീര്‍

സേതുവിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത സലാം കാശ്മീര്‍ 2013 ലാണ് റിലീസ് ചെയ്തത്. ജയറാമും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ച ചിത്രം ബോക്‌സ്ഓഫീസില്‍ വമ്പന്‍ പരാജയമായി.

5. ചൈനാ ടൗണ്‍

2011 ല്‍ പുറത്തിറങ്ങിയ ചൈനാ ടൗണില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവര്‍ ഒന്നിച്ച് അഭിനയിച്ചു. റാഫി മെക്കാര്‍ട്ടിന്‍ ആയിരുന്നു സംവിധാനം. പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തിയ മലയാളത്തിലെ മറ്റൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് ചൈനാ ടൗണ്‍.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

15 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

15 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

3 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

3 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

3 days ago