Categories: Gossips

ഭാഗ്യദേവതയിലെ ജയറാമിന്റെ അനിയത്തിയായി അരങ്ങേറ്റം; നിഖില വിമലിന്റെ കരിയര്‍ ഇങ്ങനെ

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ നായകന്റെ അനിയത്തിയുടെ വേഷം ചെയ്ത നടി പിന്നീട് അതേ സംവിധായകന്റെ ചിത്രത്തില്‍ നായികയായി. പത്ത് വര്‍ഷത്തെ ഇടവേളയിലാണിത്. ആരാണെന്ന് മനസിലായോ? 2009 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയില്‍ ജയറാമിന്റെ അനിയത്തിയായി മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നിഖില വിമല്‍ തന്നെ. പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശനില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നിഖിലയ്ക്ക് ഭാഗ്യം ലഭിച്ചു.

ഭാഗ്യദേവതയില്‍ സാലി എന്നാണ് നിഖിലയുടെ കഥാപാത്രത്തിന്റെ പേര്. ജയറാമിന്റെ രണ്ടാമത്തെ സഹോദരിയാണ് ഈ ചിത്രത്തില്‍ നിഖില. പിന്നീട് 2015 ല്‍ ലൗ*24 എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി ശ്രദ്ധിക്കപ്പെട്ടു.

Nikhila Vimal

അരവിന്ദന്റെ അതിഥികള്‍, ഞാന്‍ പ്രകാശന്‍, മേരാനാം ഷാജി, ഒരു യമണ്ടന്‍ പ്രേമകഥ, അഞ്ചാം പാതിര എന്നീ ചിത്രങ്ങളിലെല്ലാം നിഖില അഭിനയിച്ചു. കോവിഡ് മഹാമാരിക്കിടെ തിയറ്ററുകളിലെത്തി സൂപ്പര്‍ഹിറ്റായ മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റില്‍ മികച്ച വേഷമാണ് നിഖിലയ്ക്ക് ലഭിച്ചത്.

 

 

 

അനില മൂര്‍ത്തി

Recent Posts

വാഴയ്ക്കു മൂന്നാം ഭാഗം വരുന്നു

വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം…

9 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

11 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

11 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

11 hours ago