Categories: Gossips

ഭാവന തിരിച്ചെത്തുന്നു; ആഷിഖ് അബു ചിത്രത്തില്‍ പ്രധാന റോളില്‍

വലിയൊരു ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന അഭിനയിക്കുമെന്നാണ് വിവരം. മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു പുതിയ സിനിമ ചെയ്യാന്‍ തീരുമാനിച്ചതായി വിവരമുണ്ട്. ശ്യാം പുഷ്‌കരനാണ് ഈ സിനിമയുടെ തിരക്കഥ. ആഷിഖ് അബു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലാണ് ഭാവനയെത്തുകയെന്നാണ് റിപ്പോര്‍ട്ട്.

ഒരുപാട് നാളായി തന്റെ സിനിമാ ആലോചനകളില്‍ ഭാവന കടന്നവരാറുണ്ടായിരുന്നെന്നും അതെല്ലാം ഭാവനയോട് പറയാറണ്ടായിരുന്നെന്നും ആഷിഖ് അബു പറഞ്ഞു. ‘കൂടെക്കൂടെ നമ്മളുടെ സിനിമാ ആലോചനകളില്‍ ഭാവന വരാറുണ്ടായിരുന്നു. അതെല്ലാം ഭാവനയെ അറിയിക്കാറുണ്ടായിരുന്നു. ഉടന്‍ തന്നെ ഭാവന മലയാളത്തിലേക്ക് കടന്നുവരും. അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവും. ഒരു കഥ അവര്‍ കേട്ടു…അത് അവര്‍ക്കിഷ്ടപ്പെട്ടിട്ടുണ്ട്,’ ആഷിക് അബു പറഞ്ഞു.

അതേസമയം, താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം ഭാവന തുറന്നുപറഞ്ഞിരുന്നു. താന്‍ ഇരയല്ലെന്നും അതിജീവിതയാണെന്നും ഭാവന പറഞ്ഞു. കേസില്‍ വിജയം കാണുന്നത് വരെ പോരാട്ടം തുടരുമെന്നും ഭാവന പറഞ്ഞു. താന്‍ നേരിട്ട അതിക്രമങ്ങള്‍ ഒരു വലിയ ദുസ്വപ്നം പോലെയാണ് തോന്നിയത്. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ എല്ലാം സാധാരണ പോലെയാകുമെന്ന് ഞാന്‍ വിചാരിക്കാന്‍ തുടങ്ങി. പല തവണയും പഴയ ജീവിതത്തിലേക്ക് മടങ്ങി പോകാന്‍ ഞാന്‍ ആഗ്രഹിച്ചുവെന്നും എല്ലാം മാറി മറഞ്ഞ് സാധാരണ ജീവിതത്തിലേക്ക് പോകാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചുവെന്നും ഭാവന പറയുന്നു.

 

 

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

13 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago