Bhavana
താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി ഭാവന. താന്‍ ഇരയല്ലെന്നും അതിജീവിതയാണെന്നും ഭാവന പറഞ്ഞു. കേസില്‍ വിജയം കാണുന്നത് വരെ പോരാട്ടം തുടരുമെന്നും ഭാവന പറഞ്ഞു. പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്കാ ദത്ത് അവതരിപ്പിക്കുന്ന വി ദി വുമണ്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാവന. മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ഭാവനയുടെ തുറന്നുപറച്ചില്‍.
താന്‍ നേരിട്ട അതിക്രമങ്ങള്‍ ഒരു വലിയ ദുസ്വപ്‌നം പോലെയാണ് തോന്നിയത്. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ എല്ലാം സാധാരണ പോലെയാകുമെന്ന് ഞാന്‍ വിചാരിക്കാന്‍ തുടങ്ങി. പല തവണയും പഴയ ജീവിതത്തിലേക്ക് മടങ്ങി പോകാന്‍ ഞാന്‍ ആഗ്രഹിച്ചുവെന്നും എല്ലാം മാറി മറഞ്ഞ് സാധാരണ ജീവിതത്തിലേക്ക് പോകാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചുവെന്നും ഭാവന പറയുന്നു.
Bhavana
കേസിന്റെ എന്റെ ആദ്യത്തെ ട്രയല്‍ നടന്നത് 2020ല്‍ ആയിരുന്നു. 15 ദിവസം കോടതിയില്‍ പോകേണ്ടി വന്നിരിന്നു. കോടതിയില്‍ പോകേണ്ടി വന്ന ആ 15 ദിവസം ഒരു ട്രൊമാറ്റിക് എക്‌സ്പീരിയന്‍സ് ആയിരുന്നുവെന്നും ഭാവന പറയുന്നു. ആ 15 ദിവസത്തെ ഹിയറിങ്ങിന് ശേഷം കോടതിയില്‍ നിന്നും പുറത്തു വന്നപ്പോഴാണ് അതിജീവിതയെ പോലെ തനിക്ക് തോന്നിയതെന്നാണ് ഭാവന പറയുന്നത്.
ഞാന്‍ ഒരു ഇര അല്ല അതിജീവിതയാണെന്ന് കോടതിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ എനിക്ക് മനസിലായെന്നാണ് ഭാവന പറയുന്നത്. എനിക്ക് ഇത് അതിജീവിക്കാന്‍ സാധിക്കുമെന്നും ഞാന്‍ എനിക്ക് വേണ്ടി മാത്രമല്ല എനിക്ക് പിന്നാലെ വരുന്ന എല്ലാ പെണ്‍കുട്ടികളുടെയും അന്തസ്സിനായാണ് ഞാന്‍ നിലകൊള്ളുന്നത് എന്ന് മനസിലായെന്നും താരം പറയുന്നു.
കിടിലന് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…