Categories: latest news

‘ആറാട്ട്’ വൈറല്‍ ആരാധകന് ഭീഷ്മ പര്‍വ്വത്തിനു ടിക്കറ്റ് കിട്ടിയില്ല !

‘ആറാട്ടില്‍ ലാലേട്ടന്‍ ആറാടുകയാണ്’ എന്ന ഒറ്റവരി റിവ്യു പറഞ്ഞ് വൈറലായ സന്തോഷ് വര്‍ക്കിക്ക് ഇന്ന് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ടിക്കറ്റ് ലഭിച്ചില്ല. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം ആദ്യ ഷോ തന്നെ കാണുമെന്ന് സന്തോഷ് വര്‍ക്കി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ആദ്യ ഷോ കാണാന്‍ തിയറ്ററിലെത്തി ഏറെ നേരം കാത്തുനിന്നെങ്കിലും തിരക്ക് കാരണം തനിക്ക് ടിക്കറ്റ് കിട്ടിയില്ലെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞു.

‘ ഭീഷ്മ പര്‍വ്വം കാണാന്‍ വന്നതാണ്. ടിക്കറ്റ് കിട്ടിയില്ല. അതിന്റെ നിരാശയുണ്ട്. എന്തായാലും സിനിമ കാണും. അഭിപ്രായം പറയും,’ സന്തോഷ് വര്‍ക്കി പറഞ്ഞു.

Beeshma Parvam

ആറാട്ട് സിനിമ റിലീസ് ചെയ്ത ദിവസം രസകരമായ രീതിയില്‍ റിവ്യു പറഞ്ഞാണ് സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

അതേസമയം, മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം മികച്ച അഭിപ്രായങ്ങളോടെ മുന്നേറുകയാണ്.

 

അനില മൂര്‍ത്തി

Recent Posts

വെള്ളിത്തിരയ്ക്കപ്പുറം ‘സോൾ സിസ്റ്റേഴ്സ്’; സോഷ്യൽ മീഡിയയെ മയക്കി ഋതികയുടെയും ശാലിനിയുടെയും ചിത്രങ്ങൾ!

സിനിമയിലെ ആത്മബന്ധങ്ങൾ വെറും ക്യാമറയ്ക്ക് മുന്നിൽ മാത്രമാണെന്ന്…

3 hours ago

തളരുമ്പോൾ താങ്ങായി അമ്മ; അനുപമയുടെ ‘തണൽ’ !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അനുപമ പരമേശ്വരന്റെ…

3 hours ago

കാലം മാറിയിട്ടും മാറാത്ത ആത്മബന്ധം; വിജയരാഘവനൊപ്പമുള്ള അപൂർവ്വ നിമിഷങ്ങൾ പങ്കുവെച്ച് ജയശ്രീ

വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ഒന്നിച്ച് അഭിനയിക്കുമ്പോൾ അവൾ…

3 hours ago

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

22 hours ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

22 hours ago