Categories: Gossips

മമ്മൂട്ടിയുടെ പുതിയ പ്രൊജക്ടുകള്‍ കേട്ടോ? ആഷിഖ് അബു, സൗബിന്‍ ഷാഹിര്‍, ജീത്തു ജോസഫ്, ദിലീഷ് പോത്തന്‍…

2022 ല്‍ പ്രേക്ഷകരെ ഞെട്ടിക്കാന്‍ തയ്യാറെടുക്കുകയാണ് മമ്മൂട്ടി. ഈ വര്‍ഷത്തെ ആദ്യ റിലീസായി ഭീഷ്മ പര്‍വ്വം നാളെ തിയറ്ററുകളിലെത്തും. അമല്‍ നീരദാണ് ഭീഷ്മ പര്‍വ്വം സംവിധാനം ചെയ്തിരിക്കുന്നത്.

നവാഗതയായ രത്തീന സംവിധാനം ചെയ്തിരിക്കുന്ന ‘പുഴു’, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’, കെ.മധു-എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘സിബിഐ-5’ എന്നിവയാണ് ഈ വര്‍ഷം ഇനി റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രങ്ങള്‍. എം.ടി.വാസുദേവന്‍ നായരുടെ ആന്തോളജിയില്‍ ‘കടുഗണ്ണാവ ഒരു യാത്ര’ എന്ന ചിത്രവും മമ്മൂട്ടി ചെയ്യുന്നുണ്ട്. അതിന്റെ സംവിധായകനും ലിജോ ജോസ് പെല്ലിശ്ശേരി തന്നെ. തെലുങ്ക് ചിത്രമായ ഏജന്റും മമ്മൂട്ടിയുടേതായി ഈ വര്‍ഷം റിലീസ് ചെയ്യും.

Mammootty

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന വാര്‍ത്തയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാനാണ് സാധ്യത. ജീത്തു ജോസഫ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു സിനിമയ്ക്കുള്ള കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. ജീത്തു ജോസഫ് ചിത്രത്തിനായി മമ്മൂട്ട് യെസ് മൂളിയെന്നാണ് പുറത്തുവരുന്ന വിവരം.

ഏതാനും സിനിമകള്‍കൊണ്ട് ആരാധകരെ ഉണ്ടാക്കിയെടുത്ത സംവിധായകന്‍ ദിലീഷ് പോത്തനുമൊത്ത് സിനിമ ചെയ്യാനും മമ്മൂട്ടി ആലോചിക്കുന്നുണ്ട്. മമ്മൂട്ടി ചിത്രം ചെയ്യാന്‍ ആത്മാര്‍ഥമായ പരിശ്രമം നടക്കുകയാണെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു. മമ്മൂട്ടിയും ഇക്കാര്യം സ്ഥിരീകരിച്ചു. നടന്‍ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന സിനിമയിലും മമ്മൂട്ടി നായകനായി അഭിനയിക്കും. ദുല്‍ഖറിനെ നായകനാക്കി ചെയ്യുന്ന സിനിമയ്ക്ക് ശേഷമാണ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കുകയെന്ന് സൗബിന്‍ സ്ഥിരീകരിച്ചു. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലും ഈ വര്‍ഷം തന്നെ ഷൂട്ടിങ് ആരംഭിക്കും. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍ നിസ്സാം ബഷീറിനും മമ്മൂട്ടി ഡേറ്റ് കൊടുത്തിട്ടുണ്ട്. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ബി.ഉണ്ണികൃഷ്ണന്‍ ചിത്രവും ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

 

 

അനില മൂര്‍ത്തി

Recent Posts

കണ്ണിന്റെ ചുളിവുകള്‍ സൂം ചെയ്യും, അതിന് ഇരയായിട്ടുണ്ട്; ശോഭന

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…

2 hours ago

യഥാര്‍ത്ഥ അച്ഛനില്‍ നിന്നും മകളെ അകറ്റിയോ; മറുപടിയുമായി ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

2 hours ago

കടലിന്റെ സൗന്ദര്യം ആസ്വദിച്ച് പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യ.…

7 hours ago

ഗംഭീര പോസുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

7 hours ago

അടിപൊളി ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

7 hours ago

ചിരിച്ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

7 hours ago