Mammootty - CBI 5
സിബിഐ അഞ്ചാം ഭാഗത്തിന് പേരിട്ടു. സൈനയുടെ യൂട്യൂബ് ചാനലിലൂടെയാണ് സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്. മമ്മൂട്ടി അടക്കമുള്ളവര്‍ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചു.
‘സിബിഐ 5 ദി ബ്രെയ്ന്‍’ എന്നാണ് അഞ്ചാം ഭാഗത്തിന്റെ പേര്. മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രത്തേയും മോഷന്‍ പോസ്റ്ററില്‍ കാണാം.
സിബിഐ സീരിസിന്റെ മാസ്റ്റര്‍പീസ് തീം മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് ടൈറ്റില്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വര്‍?ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. മലയാള സിനിമയില്‍ നിരവധി ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച സ്വര്‍ഗ്ഗചിത്രയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…